നിരോധനം പൂര്‍ണമാകാന്‍ ഊടുവഴികളിലും നിരീക്ഷണം വേണം

മണ്ണാര്‍ക്കാട്: കുരുത്തിച്ചാല്‍ സന്ദര്‍ശനത്തിന് നിരോധന ഉത്തരവ് പുറപ്പെടുവിക്കണ മെന്ന് ആവശ്യപ്പെട്ട് കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അടുത്ത ദിവസം ജില്ലാ കലക്ടര്‍, സബ് കലക്ടര്‍ എന്നിവര്‍ക്ക് കത്ത് നല്‍കുമെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയി ച്ചു. മഴക്കാലവും വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് സന്ദര്‍ ശകര്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനമെ ടുത്തിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണ സമിതി യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്തി രുന്നു. നവംബര്‍ 30 വരെ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് തീരുമാ നിച്ചിട്ടുള്ളത്.

അതേ സമയം നിരോധനം പൂര്‍ണമാകണമെങ്കില്‍ ഊടുവഴികളിലും വനമേഖലയിലും കൂടി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന അഭിപ്രായയവും ഉയരുന്നുണ്ട്. നിലവില്‍ എം.ഇ.എസ് കോളജ് റോഡ്, കല്ല്യാണക്കാപ്പ് പള്ളിക്കുന്ന് റോഡ് വഴി പയ്യനെടം ഭാഗത്തു കൂടിയാണ് വിനോദ സഞ്ചാരികളെത്തുന്നത്. ഇവിടെ പൊലിസ് നിരീക്ഷണമുള്ളത്. എ ന്നാല്‍ പ്രാദേശിക ഊടുവഴികളിലൂടേയും കുരുത്തിച്ചാലിലേക്ക് സന്ദര്‍ശകരെത്തുന്ന തായി നാട്ടുകാര്‍ പറയുന്നു. തെങ്കര പഞ്ചായത്തിലെ തത്തേങ്ങലം ഭാഗം, കൈതച്ചിറ വഴി പുഴയോരത്തിലൂടെയും കുരുത്തിച്ചാലിലേക്കെത്താന്‍ കഴിയും. വനമേഖലയായ തിനാല്‍ വാഹനങ്ങള്‍ ഇവിടെ നിര്‍ത്തി സ്വകാര്യ തോട്ടങ്ങളിലൂടേയും ചെറിയ ഇടവ ഴികളിലൂടെയുമാണ് സന്ദര്‍ശകര്‍ വരുന്നത്. അതുകൊണ്ട് തന്നെ പ്രധാന പ്രവേശന കവാടത്തിലെ പൊലിസ് നിരീക്ഷണത്തിന് പുറമേ ഊടുവഴികളിലും പൊലിസ്, വനം വകുപ്പുകളുടെ നിരീക്ഷണമുണ്ടാകേണ്ടതുണ്ട്.

കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വില്ലേജിലാണ് കുരുത്തിച്ചാല്‍ ഭാഗം സ്ഥിതി ചെയ്യുന്നത്. മണ്ണാര്‍ക്കാട്-പാലക്കാട് ദേശീയ പാതയില്‍നിന്നും ആറു കിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ. കാടിന്റെ വന്യതയില്‍ നിന്നും ഉത്ഭവിച്ച് കുളിരും തെളിമയുമായി ഒഴു കിയെത്തുന്ന കുന്തിപ്പുഴയുടെ കുരുത്തിച്ചാല്‍ ഭാഗം പ്രകൃതിസുന്ദരമാണ്. എന്നാല്‍ പാറക്കെട്ടുകളും കയങ്ങളും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുകളുമായി സന്ദര്‍ശകരെ ദുരന്തത്തിലേക്ക് തള്ളിയിടുന്ന മറ്റൊരു മുഖംകൂടിയുണ്ട് കുരുത്തിച്ചാലിന്. ഇതറിയാ തെ ഇവിടെയെത്തിച്ചേരുന്നവരാണ് അപകടങ്ങളില്‍പ്പെടുന്നത്. പലപ്പോഴും തദ്ധേശീ യരായ ആളുകളുടെ ഇടപെടലുകളും രക്ഷാപ്രവര്‍ത്തനവുമാണ് അപകടമരണങ്ങളുടെ എണ്ണംകുറച്ചിട്ടുള്ളത്. 12ഓളം പേരുടെ ജീവനാണ് ഒരു ദശാബ്ദത്തിനിടെ കുരുത്തിച്ചാലി ല്‍ പൊലിഞ്ഞിട്ടുള്ളത്. കഴിഞ്ഞ മാസം വളാഞ്ചേരിയില്‍ നിന്നുമെത്തിയ രണ്ട് യുവാ ക്കള്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയും വനംവകുപ്പും ആര്‍ആര്‍ടിയും പൊലിസും നാട്ടുകാരുമെല്ലാം ചേര്‍ന്ന് സാഹസികമായി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!