മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ മറികടക്കുന്നതിനിടെ കെ. എസ്.ആര്.ടി.സി ബസിന്റെ ഒരുവശം സ്വകാര്യബസിലുരഞ്ഞത് യാത്രക്കാരെ പരി ഭ്രാന്തരാക്കി. ഇന്നലെ രാവിലെ 7.45ഓടെ വട്ടമ്പലം ജംങ്ഷനിലായിരുന്നു സംഭവം. സ്വകാര്യ ബസിന്റെ മുന്നിലെ കണ്ണാടി പൊട്ടുകയും കെ.എസ്.ആര്.ടി.സി ബസിന്റെ വാതിലില്‍ ചെറിയ പോറലേല്‍ക്കുകയും ചെയ്തു. യാത്രക്കാരെ കയറ്റുന്നതിനായി നി ര്ത്തിയതായിരുന്നു സ്വകാര്യബസ്. ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്. കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്നു ഇരുബസുകളും നിര്‍ത്തിയിട്ടതോടെ റോഡി ല്‍ ഗതാഗത തടസ്സവുമുണ്ടായി. കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് കാരണമെന്ന് ബസ് ജീവനക്കാരും യാത്രക്കാരും ആരോപിച്ചത് ബഹളത്തിനിടയാക്കി. പൊലിസെത്തി പ്രശ്നം പരിഹരിച്ചു. ഇരുബസുകളിലേയും യാത്രക്കാരെ മറ്റ് ബസുക ളില്‍ കയറ്റിവിട്ടു.ബസുകള്‍ പിന്നീട് മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലേക്കുമെത്തിച്ചു. ഇരുവിഭാഗത്തിനും പരാതിയില്ലെന്നറിയിച്ചതോടെ കേസെടുത്തില്ലെന്ന് മണ്ണാര്‍ക്കാട് സി.ഐ ബോബിന് മാത്യു അറിയിച്ചു.