പാലക്കാട് : പുതുപ്പരിയാരം 2 വിലേജിലെ വില്ലേജ് അസിസ്റ്റന്റ് കെ.പി അലക്‌സിനെ അച്ചടക്ക നടപടിയുടെ ഭാഗമായി 1960 ലെ കേരള സിവില്‍ സര്‍വീസുകള്‍ (തരം തിരി ക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1)(എ) പ്രകാരം സര്‍വീസില്‍ നി ന്ന് സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ജില്ല കലക്ടര്‍ ഉത്തരവിട്ടു. അലക്‌സ് കെ.പി എന്നവര്‍ ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാലക്കാട് തഹസില്‍ദാര്‍ മുന്‍പാകെ പരാതികള്‍ ലഭ്യമായ സാഹചര്യത്തിലും സ്ഥലം അളക്കുന്നതിനായി പാരി തോഷികം കൈപ്പറ്റുകയും പിന്നീട് ആയത് തിരിച്ചു നല്‍കുകയും സ്ഥലം അളക്കുന്നതി ല്‍ തെറ്റിദ്ധരിപ്പിക്കുക, പൊതുജനങ്ങളോട് മോശമായും അപമര്യാദയായും അഹംഭാവ ത്തോടെയും പെരുമാറിയെന്നും കോടതി സംബന്ധമായ വിഷയങ്ങളില്‍ കാലതാമസം വരുത്തുന്നതായും വ്യക്തമാക്കി നിരവധി പരാതികള്‍ പാലക്കാട് തഹസില്‍ദാര്‍ മുമ്പാ കെ ലഭ്യമായ സാഹചര്യത്തിലാണ് നടപടി.