കോട്ടോപ്പാടം: പഞ്ചായത്തിലെ 13ാം വാര്‍ഡ് ജാഗ്രതാ സമിതിയും ഭാരതീയ തപാല്‍ വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആധാര്‍മേളയ്ക്ക് നാളെ കൊടക്കാട് ലീഗ് ഓഫിസ് പരിസരത്ത് തുടക്കമാകും. വ്യാഴം മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ആധാര്‍കാര്‍ഡ് പുതുക്കല്‍, പുതിയ ആധാറിനുള്ള അപേക്ഷ (15 വയസിന് താഴെയുള്ളവര്‍ക്ക്), തെറ്റുതിരുത്തല്‍, അഡ്രസ് തിരുത്തല്‍, ഫോണ്‍ നമ്പര്‍, ജനനതിയ തി എന്നിവ കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും. ആവശ്യക്കാര്‍ 9446 824 522, 8606139956 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്ത് ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് വാര്‍ഡ് മെമ്പര്‍ സി.കെ.സുബൈര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!