പാലക്കാട്: ഡെങ്കി തീവ്രവ്യാപന സാധ്യത മുന്നില്‍ കണ്ട് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ. കെ.പി റീത്ത മുന്നറിയിപ്പ് നല്‍കി. വീടുകളില്‍ വെ ള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വീട്ടുകാര്‍ തന്നെ മുന്‍കൈയെടുക്ക ണം. പഴകി കിടക്കുന്നതും വെള്ളം കെട്ടികിടക്കുന്നതുമായ കുപ്പികളും പാട്ടകളും ഒഴി വാക്കണം. ശൈശവദശയിലുള്ള കൊതുകുകള്‍ കുപ്പികളും പാട്ടകളും ഉള്‍പ്പെടെ ഉണ ങ്ങിയ പ്രതലങ്ങളില്‍ നിലനിന്ന് മഴ പെയ്ത് നനവ് കിട്ടുമ്പോള്‍ ഊര്‍ജ്ജിതമായി വളരുന്ന സാഹചര്യവും ഉണ്ടാകും. ഇത്തരം സാഹചര്യം ഒഴിവാക്കണം.
കൊതുക് നശീകരണത്തിന് ഫോഗിങ്ങിനെ മാത്രമായി ആശ്രയിക്കാതെ ഫലപ്രദമായ മറ്റ് മാര്‍ഗങ്ങള്‍ കൂടി പ്രയോഗിക്കണം. ഫോഗിങ്ങില്‍ ശൈശവദശയിലുള്ള കൊതുകുക ള്‍ അതിജീവിക്കുമെന്നതിനാല്‍ സമ്പൂര്‍ണമായി കൊതുകുകളെ നശിപ്പിക്കുന്ന മാര്‍ഗം കൂടി സ്വീകരിക്കേണ്ടതുണ്ടെന്നും ഡി.എം.ഒ ഡോ. കെ.പി റീത്ത ഓര്‍മ്മിപ്പിച്ചു. അലങ്കാ ര ചെടികള്‍ നിര്‍ത്തിയിരിക്കുന്ന ബോട്ടിലുകള്‍ ആഴ്ചയിലൊരിക്കല്‍ വെള്ളം മാറ്റി നന്നായി വൃത്തിയാക്കി വെക്കണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു. അലനല്ലൂര്‍, കൊടുവാ യൂര്‍, കരിമ്പ പഞ്ചായത്തുകളാണ് ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍. സിക്ക പോലുള്ള വൈറസ് രോഗങ്ങളും ഈഡിസ് കൊതുകുകള്‍ പരത്തുമെന്നതിനാല്‍ ആര്‍.ആര്‍.ടി രൂപീകരിച്ച് ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നുണ്ട്. സ്‌കൂളുകളില്‍ എല്ലാ വെ ള്ളിയാഴ്ചയും ഓഫീസുകളില്‍ ശനിയാഴ്ചകളിലും വീടുകളില്‍ ഞായറാഴ്ചകളിലും ഉറവിട നശീകരണം (ഡ്രൈ ഡേ) നടത്തണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു.