മണ്ണാര്‍ക്കാട്: ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തി വേട്ടയാടുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം ഒന്നിച്ച് നിന്ന് പോരാടുന്ന കാഴ്ച യാണ് കാണാന്‍ കഴിയുന്നതെന്ന് അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ.പൗരത്വ നിയമ ഭേദഗതിക്കെതിരെ വനിതാ ലീഗ് ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് സംഘടിപ്പിച്ച് സമരസദസ് ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ തലസ്ഥാന നഗര ക്യാമ്പ സില്‍ നിന്നും ആരംഭിച്ച പോരാട്ടം ഇന്ന് ഇന്ത്യയുടെ കുഗ്രാമങ്ങളില്‍ വരെ എത്തി ക്കഴിഞ്ഞുവെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. ഇന്ത്യ രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ഇന്ത്യന്‍ ജനത ഒരു കാലത്തും സമ്മതിക്കില്ലെന്നും കരി നിയമം എന്നെന്നേക്കുമായി പിന്‍വലിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ എം സാലിഹ ടീച്ചര്‍ അധ്യക്ഷയായി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജ്യോതി ലക്ഷ്മി, സംസ്ഥാ ന വനിതാ ലീഗ് വൈസ് പ്രസിഡന്റ് ബീഗം സാബിറ ടീച്ചര്‍,മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പിഎ തങ്ങള്‍,ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് എന്‍ ഹംസ,ജില്ലാ ലീഗ് സെക്രട്ടറി അഡ്വ സിദ്ദീഖ്,മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി സി ബഷീര്‍,മമ്മദ് ഹാജി,ബഷീര്‍ തെക്കന്‍, സലാം തറയില്‍,മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ, റഫീഖ പാറക്കോട്,മാസിത സത്താര്‍, ഫാത്തിമ തച്ചമ്പാറ, റിസ്വാന, പി ജമീല ടീച്ചര്‍, ജമീല ഹുസ്സന്‍കുട്ടി, വസന്ത കുമാരി, ഷീബ പാട്ടത്തൊടി , ഷഹന കല്ലടി, ഷാഹിന എരേരത്ത്, എന്നിവര്‍ സംസാരിച്ചു.വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷംല ഷൗക്കത്ത് സ്വാഗതവും അഡ്വ ഉമ്മുസല്‍മ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!