കോട്ടോപ്പാടം: അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം വീണ്ടും യു.ഡി.എഫിന്. 13 അംഗ ഭരണസമിതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പാറശ്ശേരി ഹസ്സനെ പ്ര സിഡന്റായും അസീസ് ഭീമനാടിനെ വൈസ് പ്രസിഡന്റായും ഇന്നലെ ചേര്‍ന്ന യു.ഡി .എഫ് നേതൃയോഗം തിരഞ്ഞെടുത്തു. 13 അംഗ ബോര്‍ഡില്‍ മുസ്ലീം ലീഗിന് ഏഴും കോ ണ്‍ഗ്രസിന് ആറും അംഗങ്ങളുണ്ട്. യോഗത്തില്‍ ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറിയും മുന്‍ ബാങ്ക് പ്രസിഡന്റുമായ അഡ്വ. ടി.കെ.സിദ്ദീഖ്, കല്ലടി അബൂബക്കര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ.രമേശ്, എ.അസൈനാര്‍ മാസ്റ്റര്‍, കെ.പി ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു.