മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് – പാലക്കാട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ ഫെയര്‍ സ്റ്റേജ് പുന:ക്രമീകരിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നു.
നേരത്തെയുണ്ടായിരുന്ന ചൂരിയോട്, മാച്ചാംതോട് എന്നിവയ്ക്ക് പകരം ചിറക്കല്‍പ്പടി, കല്ലടിക്കോട് ടിബി എന്ന തരത്തിലാണ് ഫെയര്‍ സ്റ്റേജില്‍ മാറ്റം വരുത്തിയിട്ടുള്ളതെന്ന് മണ്ണാര്‍ക്കാട് സബ് ഡിപ്പോ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ പി.എന്‍.രാമചന്ദ്രന്‍ അറിയിച്ചു.

മണ്ണാര്‍ക്കാട് നിന്നും പാലക്കാട്ടേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ചൂരിയോട്, മാച്ചാംതോട്, സത്രംകാവ്, മുണ്ടൂര്‍, ഒലവക്കോട്, പാലക്കാട് എന്നിങ്ങനെയായിരുന്നു നേരത്തെയു ണ്ടായിരുന്ന ഫെയര്‍ സ്റ്റേജ്. ഇത് ചിറക്കല്‍പ്പടി, തച്ചമ്പാറ, കല്ലടിക്കോട് ടിബി, മുണ്ടൂര്‍, ഒലവക്കോട്, പാലക്കാട് എന്നിങ്ങനെയാണ് പുന:ക്രമീകരിച്ചത്.ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ളത് ചിറക്കല്‍പ്പടി, കല്ലടിക്കോട് എന്നിവടങ്ങളില്‍ നിന്നാണ്. ഇവര്‍ക്കാ ണ് ഫെയര്‍സ്റ്റേജിലെ അപാകം പ്രയാസമുണ്ടാക്കിയത്. മണ്ണാര്‍ക്കാട് നിന്നും പാലക്കാ ട്ടേയ്ക്ക് 56 രൂപയാണ് ടിക്കറ്റ് നിരക്ക് . ചിറക്കല്‍പ്പടിയില്‍ നിന്നും കയറുന്നവര്‍ക്ക് മണ്ണാര്‍ക്കാട് നിന്നുള്ള ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടി വന്നിരുന്നത്. കല്ലടിക്കോട് നിന്നുള്ള യാത്രക്കാരില്‍ നിന്നും മാച്ചാംതോട് നിന്നുള്ള യാത്രാനിരക്കായ 42 രൂപയും ഈടാക്കിയിരുന്നു. ഫെയര്‍ സ്റ്റേജ് പുതുക്കിയപ്പോള്‍ ഇത് യഥാക്രമം 50, 34 രൂപയായി മാറി. ഫലത്തില്‍ ചിറക്കല്‍പ്പടിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആറ് രൂപയും കല്ലടി ക്കോട് നിന്നുള്ളവര്‍ക്ക് എട്ട് രൂപയുടേയും വ്യത്യാസമുണ്ടായി.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഫെയര്‍സ്റ്റേജ് പുതുക്കിയത്. കിലോ മീറ്ററുകള്‍ കണക്കു കൂട്ടി മൂന്ന് ഓര്‍ഡിനറിയുടെ സ്റ്റേജിന് ഒരു ഫാസ്റ്റ് എന്ന തരത്തിലാണ് ഫാസ്റ്റ് പാസഞ്ചറുകളുടെ ഫെയര്‍ സ്റ്റേജ് തിട്ടപ്പെടുത്തുന്നത്. ഇത് പ്രകാരമാണ് ഫെയര്‍സ്റ്റേജു കള്‍ മണ്ണാര്‍ക്കാട് റൂട്ടിലും ഫെയര്‍സ്റ്റേജ് നിര്‍ണയമുണ്ടായത്. എന്നാല്‍ ഇത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക നഷ്ടത്തിന് വഴിയൊരുക്കി. ഫെയര്‍സ്റ്റേജ് മാറ്റണ മെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് പരാതി നല്‍കിയിരു ന്നു. ഒടുവില്‍ വിഷയം താലൂക്ക് വികസന സമിതിയിലേക്കുമെത്തി. തുടര്‍ന്ന് പ്രശ്നപരി ഹാരത്തിനായി താലൂക്ക് വികസന സമിതി കെ.എസ്.ആര്‍.ടി.സിയ്ക്ക് കത്ത് നല്‍കിയ ത് പ്രകാരമാണ് കഴിഞ്ഞ ആഴ്ച ഫെയര്‍സ്റ്റേജ് പുന:ക്രമീകരിച്ച് നടപടിയായത്. വിഷയം വേഗത്തില്‍ പരിഹരിച്ച കെ.എസ്.ആര്‍.ടി.സിയെ കഴിഞ്ഞ താലൂക്ക് വികസന സമിതി യേഗം അഭിനന്ദിച്ചിരുന്നു. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും പാലക്കാട്ടേയ്ക്ക് രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇതിന് പുറമേ സുല്‍ത്താന്‍ ബത്തേരി, തൊട്ടില്‍പ്പാലം, കോഴിക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ ഡിപ്പോകളില്‍ നിന്നും മണ്ണാര്‍ക്കാട് വഴി പാലക്കാട്ടേയ്ക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!