കോട്ടോപ്പാടം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി രോഗികള്‍ക്ക് യു.എച്ച് ഐ.ഡി കാര്‍ഡും ഒ.പി ടിക്കറ്റും ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ഇ – ഹെല്‍ത്ത് കേരള പദ്ധതിയുടെ ഭാഗമായാണിത്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്ര ത്തിലാണ് യു.എച്ച് ഐഡി കാര്‍ഡ് ആദ്യമായി വിതരണം നടത്തിയത്. വൈസ് പ്രസി ഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. ഇ-ഹെല്‍ത്ത് പദ്ധതിയെ കുറിച്ച് എഞ്ചി നീയര് അഷ്ഫാക് ബഷീര്‍ വിശദീകരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദു കല്ലടി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് പാറയില്‍ മുഹമ്മദാലി, മെമ്പര്‍മാരായ കെ.ടി അബ്ദുല്ല, റഷീദ പി, കല്ലടി അബൂബക്കര്‍, നേഴ്സിംഗ് ഓഫീസര്‍ ഷീബ.പി, ഡാ. സിയാദ് കല്ലടി, ഡോ. ഫെബിന മോള്.കെ.ടി, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.