പാലക്കാട്: ജില്ലയിൽ നെല്ല് സംഭരണതുക നൽകുന്നതിലുള്ള പ്രതിസന്ധി ഉടൻ പരിഹ രിക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കർഷകർക്ക് കാലതാമസമില്ലാതെ പൈസ ലഭ്യമാക്കാനുള്ള ഇടപെടലുകൾ ഉണ്ടാകും. നെൽകൃഷിയും സംഭരണവുമായി ബന്ധപ്പെട്ട് വിത്ത് കൊടുക്കുന്നതുൽപ്പടെയുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഒരു സമിതിയെ ചുമതലപ്പെടുത്തുകയും ആ റിപ്പോർട്ട് പരിഗണിച്ച് വരുംകാലങ്ങളിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവാതിരിക്കാനുള്ള ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാക്കുമെന്ന് മന്ത്രി അറിയിച്ചു. എലപ്പുള്ളി കൃഷിഭവ നിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കുന്നാച്ചി കൺവെൻഷൻ സെന്ററിൽ നിർ വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കാർഷിക മേഖല തകരുക യല്ല വളരുകയാണെന്നും വിളയ്ക്കനുസരിച്ചല്ല കൃഷിയിടത്തിനനുസരിച്ച് ആസൂത്രണം ചെയ്തു വേണം കൃഷി നടത്താനെന്നും മന്ത്രി പറഞ്ഞു. എന്തെല്ലാം ഇനങ്ങൾ ഏതെല്ലാം സ്ഥലങ്ങളിൽ വിളവെടുക്കാമെന്നും ഉത്പന്നങ്ങളുടെ ആവശ്യകത എത്രത്തോളമു ണ്ടെന്നും മനസ്സിലാക്കി കൃഷിയിടത്തെ അടിസ്ഥാനമാക്കി കൃത്യമായ ആസൂത്രണ ത്തിലൂടെ കൃഷി ചെയ്യണം. ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാവാതെ വിപണനം നടക്കണം.

കർഷകരുടെ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വിപണനം നടത്തുന്ന തിനും സ്റ്റാളുകൾ സജ്ജീകരിച്ച് പ്രചരണം നടത്തണം. ജില്ലയിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കായി വിൽപ്പനക്കാരെയും വാങ്ങുന്ന ആൾക്കാരെയും ഉൾപ്പെടുത്തി അടുത്ത മാസങ്ങളിൽ തന്നെ ഒരു ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കും. ഒരു കൃഷിഭവനിൽ നിന്നും ഒരു മൂല്യവർധിത ഉത്പന്നമെങ്കിലും ഉണ്ടാക്കണം എന്ന നിർദ്ദേ ശത്തെ തുടർന്ന് 700 ഓളം കൃഷിഭവനകളിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാ ക്കി. അതിൽ എലപ്പുള്ളി പഞ്ചായത്തിൽ നിന്ന് 20 ഓളം മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കിയതിൽ എലപ്പുള്ളി പഞ്ചായത്തിനെയും കൃഷിഭവനേയും മന്ത്രി അഭിനന്ദിച്ചു. പരിപാടിയിൽ പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെട്ട ട്രാൻസ്ജെൻഡർ കർഷക ശ്രീദേവിക്ക് ഭൂമി കൈമാറ്റ ഉടമ്പടി നൽകി. കൂടാതെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ മുതിർന്ന കർഷകനും കേരകേസരി അവാർഡ് ജേതാവുമായ എ. വേലായുധനെ മന്ത്രി ആദരിച്ചു. ഓർഗാനിക് ഫാമിംഗ് പദ്ധതിയിൽ ഉൾപ്പെട്ട സജൈവം ജൈവവള വിതരണ ത്തിന്റെ ഉദ്ഘാടനവും കർഷക കർമ്മ സേന സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

ആറിനം നെൽവിത്തുകളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ നിർവഹിച്ചു. കൃഷിക്കൂട്ടങ്ങളുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ കൈമാറ്റവും പ്രദർശനവും നടത്തി. പരിപാടിയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പത്മിനി ടീച്ചർ, മിനി മുരളി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ. മഹേഷ്, ചെയർപേഴ്സൺ കെ.വി പുണ്യകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശരവണ കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ രാജകുമാരി, കൃഷി ഓഫീസർ വി.എസ് വിനോദ് കുമാർ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ, വി വിധ ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!