അലനല്ലൂര്‍: ഹയര്‍ സെക്കന്‍ഡറി മേഖലയടക്കം ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാര്‍ ജില്ലകള്‍ നേരിടുന്ന പ്രതിസന്ധി ശാശ്വതമായി പരിഹരിക്കുന്നതിന് സ്‌പെഷ്യല്‍ മല ബാര്‍ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് എം.എസ്.എം എടത്തനാട്ടുകര മണ്ഡ ലം സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. എസ്. എസ്.എല്‍.സി പരീക്ഷാ വിജയികളുടെ തോത് അനുസരിച്ച് പ്ലസ് വണ്‍ സീറ്റ് ലഭ്യമാ കാന്‍ പുതിയ സീറ്റ് അനുവദിക്കണം. 30 ശതമാനം സീറ്റ് വര്‍ധനവ് അശാസ്ത്രീയമാ ണെന്ന് മാത്രമല്ല പ്രശ്‌നത്തിന് പരിഹാരവുമല്ല. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടു. കോട്ടപ്പള്ളയില്‍ നടന്ന പ്രതിഷേധ സംഗമം കെ.എന്‍.എം മര്‍ക്കസുദ്ദ അവ എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് റഷീദ് ചതുരാല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എം എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് മുസ്തഫ പൂക്കാടംഞ്ചേരി അധ്യ ക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സി.പി.അബ്ദുസമദ് മുഖ്യാതിഥിയായി. വിവിധ വിദ്യാര്‍ഥി സംഘടനകളെ പ്രതിനിധീകരിച്ച് ഷാജഹന്‍ ഉമ്മരന്‍, റൗസീന ടീച്ചര്‍, സി. പി.ശാദിയ, നഫാഹ് മദനി, ഹാഷിഫ് കാപ്പില്‍, കെ.പി.അബ്ദുല്‍ ബാസിത്ത് തുടങ്ങി യവര്‍ സംസാരിച്ചു. എം.എസ്.എം എടത്തനാട്ടുകര മണ്ഡലം ഭാരവാഹികളായ കെടി മഷ്ഹൂദ്,ജവാദ് അസ്ഹരി,ഷാഹിദ്,ഷഹല്‍ കാളമഠം,ഷെസിന്‍ വിസി,ഹസീബ് ചതു രാല,ബിഷാര്‍ അബ്ദുള്ള,ഹസീബ്,ഹനീന്‍ തുടങിയവര്‍ നേതൃത്വം നല്‍കി.