മണ്ണാര്‍ക്കാട്: ബിപോര്‍ജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ കേന്ദ്രീകരിച്ചു. ജൂണ്‍ 14 രാവിലെ വരെ ചുഴലി ക്കാറ്റ് വടക്ക് ദിശയില്‍ സഞ്ചരിക്കും, തുടര്‍ന്ന് വടക്ക് കിഴക്ക് ദിശ മാറി പാകിസ്ഥാന്‍ തീരത്തിന് സമീപം മണ്ഡവിക്കും കറാച്ചിക്കും ഇടയില്‍ ജൂണ്‍ 15 ന് കരയില്‍ പ്രവേ ശിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. പരമാവധി 150 km/ hr വേഗതയാണ് പ്രവചിച്ചിട്ടുള്ളത്.അതിനിടെ, വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായി.കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ജൂണ്‍ 11 മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!