മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഡോണ്‍ പ്രീ പ്രൈമറി ആന്‍ഡ് ഡേകെയര്‍ സ്‌കൂള്‍ നടമാളിക റോഡില്‍ റൂറല്‍ ബാങ്കിന് എതിര്‍വശ ത്തായി പ്രവര്‍ത്തനമാരംഭിച്ചു. സേവ് രക്ഷാധികാരികളായ ഡോ.കെ.എ.കമ്മാപ്പ, പഴേരി ഷരീഫ് ഹാജി, ടി.അബൂബക്കര്‍ ബാവി, പറക്കല്‍ ഹമീദ്, ബഷീര്‍ കുറുവണ്ണ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു. സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി. പ്രമുഖ ആക്ടിവിസ്റ്റ് അസിം വെളിമണ്ണ മുഖ്യാതിഥിയായി. സേവ് മെമ്പര്‍മാരുടെ മക്കളി ല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ചവരെ ആദരിച്ചു. സാഹിത്യ കാര ന്‍ കെ.പി.എസ് പയ്യനെടം, നഗരസഭാ കൗണ്‍സിലര്‍മാരായ ടി.ആര്‍ സെബാസ്റ്റ്യന്‍, കെ. ബാലകൃഷ്ണന്‍, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, സേവ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെ ടുത്തു.കുട്ടികളുടെ ചിത്രരചനാമത്സരവും സേവ് കലാസംഘത്തിന്റെ നാടന്‍പാട്ടുമു ണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!