തച്ചമ്പാറ: എം.എസ്.എഫ് കോങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തച്ചമ്പാറ സെന്ററില്‍ പ്രതീകാത്മക സ്വീകരണം സംഘടിപ്പിച്ചു. പരീക്ഷയെഴുതാതെ വിജയിച്ച തായി ആരോപണമുയര്‍ന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ യ്ക്കാണ് പ്രതീകാത്മക സ്വീകരണം നല്‍കിയത്. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സലാം തറയില്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് കോങ്ങാട് മണ്ഡലം പ്രസിഡന്റ് എം.ടി.ഹക്കീം അധ്യക്ഷനായി.നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ പൊന്നംകോട്, ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം പി.എം.സലാഹുദ്ദീന്‍ മാസ്റ്റര്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇര്‍ ഷാദ് പൊന്നംകോട്, എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സയ്യിദ് നജീബ് തങ്ങള്‍, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കാദര്‍ പൊന്നംകോട്, ഹസീ ബ് വലിയട്ട, സബാഹ് ചൂരിയോട്, ഷിയാസ്, ഇര്‍ഫാന്‍, അനസ് തുടങ്ങിയവര്‍ പങ്കെടു ത്തു. നിയോജക മണ്ഡലം എം.എസ്.എഫ് ട്രഷറര്‍ ഫാസില്‍ മുണ്ടുപോക്ക് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ഷെഹിന്‍ നമ്പിയന്‍പടി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!