പാലക്കാട്: മണ്ണാര്‍ക്കാട് – അട്ടപ്പാടി ചുരം പാതയില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസു കളും സര്‍വീസുകളും അനുവദിക്കണമെന്നും നിലവിലുള്ള ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയും ആര്‍.ജി.എം കോളേജ് യൂണിറ്റും ചേര്‍ന്ന് സബ് ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജിന് നിവേദനം നല്‍കി. ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് റൂട്ടില്‍ കെ.എസ്. ആര്‍.ടി.സി കണ്‍സെഷന്‍ ഉണ്ട്. ഇതിന് പുറമെ ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, പ്രദേശ വാസികള്‍, കോട്ടത്തറ ഹോസ്പിറ്റലിലേക്കുള്ള രോഗികള്‍ അടക്കം ദിനേന ആയിരങ്ങ ളാണ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയെ ഗതാഗത്തിനായി ആശ്രയിക്കുന്നത്. എന്നാല്‍, റൂട്ടില്‍ വെറും 6 ബസുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി അനുവദിച്ചിട്ടുള്ളത്. വിദ്യാ ര്‍ത്ഥികളെയടക്കം കുത്തിനിറച്ചാണ് ഈ ബസുകള്‍ ചുരം പാതയിലൂടെ സാഹസിക യാത്ര നടത്തുന്നത്. ഇത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് സ്ഥിരമാണ്. വ്യാഴാഴ്ച രാവി ലെ മണ്ണാര്‍ക്കാട് നിന്നും ആനക്കട്ടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ പിറകിലെ രണ്ട് ഭാഗത്തെയും ടയറുകള്‍ ഊരിത്തെറിച്ച് പോയിരുന്നു. വന്‍ അപകടം തലനാരിഴക്കാണ് ഒഴിവായത്. 15 ലക്ഷം കിലോമീറ്റര്‍ ദൂരത്തിലധികം സര്‍വീ സ് നടത്തിയ ബസുകള്‍ ഓടരുതെന്ന് നിയമമുണ്ടെന്നിരിക്കെ റൂട്ടില്‍ ഇത്തരം പഴഞ്ചന്‍ കെ.എസ്.ആര്‍.ടി.സികളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ആദിവാസി വിഭാഗങ്ങ ളടക്കം ഏറെ ആശ്രയിക്കുന്ന ഈ പാതയോട് അധികൃതര്‍ പുലര്‍ത്തുന്ന വിവേചനത്തി ന്റെ തെളിവാണ് ഇത്. വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പുവരുത്താനും മതിയായ പുതിയ ബസുകളും സര്‍വീസുകളും അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്ത മായ പ്രക്ഷോഭം നടത്തുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!