കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ പുള്ളിപുലി ചത്തത് വയറിനേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഇരതേടുന്നതിനായി മുകളില്‍ നിന്നും താഴേയ്ക്ക് ചാടുമ്പോഴോ, അല്ലെങ്കില്‍ മറ്റ് വന്യജീവികളുടെ ആക്രമ ണം മൂലമോ ആയിരിക്കും പുലിയുടെ അടിവയറ്റില്‍ ക്ഷതമുണ്ടായിരിക്കുന്നതെന്നാണ് അനുമാനം. ഇന്ന് രാവിലെ 11.30ഓടെ സൈലന്റ് വാലി വനം റെയ്ഞ്ചിന് കീഴിലെ അമ്പ ലപ്പാറയിലുള്ള ആന്റി പോച്ചിംഗ് സെന്ററില്‍ വെച്ചാണ് പോസ്റ്റ്മാര്‍ട്ടം നടന്നത്. ഫോറ സ്റ്റ് വെറ്ററനറി സര്‍ജന്‍ ഡോ.ഡേവിഡ് എബ്രഹാം, മണ്ണാര്‍ക്കാട് വെറ്ററിനറി പോളിക്ലിനി ക് സീനിയര്‍ സര്‍ജന്‍ ഡോ.കെ.എം.ജയകുമാര്‍, വിക്ടോറിയ കോളേജ് സുവേളജി വിഭാ ഗം മേധാവി ഡോ.റഷീദ്, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പ്രതനിധി നമശിവായം, വാര്‍ഡ് മെമ്പര്‍ നൂറുല്‍സലാം എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിലാണ് ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയത്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ്, ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റര്‍ കെ. അഭിലാഷ്, മറ്റ് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ ജഡം സംസ്‌കരിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് വനത്തിന് സമീപ ത്തെ നീര്‍ച്ചാലില്‍ അഞ്ചു വയസ്സുള്ള പെണ്‍പുലിയുടെ ജഡം കണ്ടെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!