പാലക്കാട്: ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും സംയുക്തമായി പാലക്കാട് ബിഗ് ബസാര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാലക്കാട് സര്‍ക്കിള്‍ ഭക്ഷ്യ സുര ക്ഷാ ഓഫീസര്‍ നയനലക്ഷ്മി ക്ലാസ് എടുത്തു.മേഴ്സി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഭക്ഷ്യ സുരക്ഷ സംബന്ധിച്ച സെമിനാറും ക്വിസ് മത്സരവും നടത്തി. വിക്ടോറിയ കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫ.വി.സുരേഷ് ക്ലാസ് എടുത്തു. 20 ടീ മുകളിലായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചത്. കൂടാതെ നെന്മാറ അവൈറ്റിസ് ഹോസ്പിറ്റലിലെ ഡയറ്റീഷന്‍ വിഭാഗം, ഫുഡ് ആന്‍ഡ് ബീവറേജ് വിഭാഗ ത്തിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷ ദിനാ ചരണവും സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാ നോഡല്‍ ഓഫീസര്‍, സി.എസ്.രാജേഷ്, ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ആര്.ഹേമ, ഒ.പി.നന്ദകിഷോര്‍, ചൈത്ര ഭാരതി, ഹിഷാം അബ്ദുള്ള, ടി.സി ശ്രീമ, നയന ലക്ഷ്മി, ജോബിന് എ. തമ്പി, സി.പി.അനീഷ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
![](http://unveilnewser.com/wp-content/uploads/2023/05/sajv-media-2-copy-1-1050x252.jpg)