അഗളി:ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രങ്ങള്‍ ചെയ്സില്‍ നിന്നും ഊരിമാറി. കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവാ യി. മണ്ണാര്‍ക്കാട് നിന്നും ആനക്കട്ടിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തി ല്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നാല്‍പ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു.പെട്രോള്‍ ബങ്കിനും നക്കുപ്പതി ഊരിനും സമീപത്തെ സ്റ്റോപ്പില്‍ നിര്ത്താ ന് വണ്ടി വേഗം കുറച്ച സമയത്താണ് പിന് ചക്രങ്ങള്‍ എഞ്ചിനില്‍ നിന്നുള്ള ബന്ധം വേ ര്പ്പെട്ട് ഹൗസിംഗ് അടക്കം ബസില്‍ നിന്നും അടര്‍ന്ന് മാറിയത്.ഇന്ന് രാവിലെ ഒമ്പതര യോടെ ഗൂളിക്കടവിനടുത്ത് നക്കുപ്പതിപിരിവില് വെച്ചായിരുന്നു സംഭവം. കാവുണ്ടി ക്കല്ലില്‍ നിന്നും തുടങ്ങി പെട്രോള്‍ ബങ്കിന് സമീപത്ത് വരെയുള്ള രണ്ട് കിലോമീറ്ററോ ളം നീണ്ടു കിടക്കുന്ന ഇറക്കം ഓടിയെത്തിയ ശേഷം അപകടമുണ്ടായതാണ് വന്‍ദുരന്തം ഒഴിവായത്. റോഡിന് കുറുകെ മറ്റ് വാഹനങ്ങള്‍ക്ക് കടന്നു പോകാനാകാത്ത തരത്തില്‍ കിടന്നിരുന്ന ബസ് പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് നീക്കി.മണ്ണാര്‍ക്കാട് സബ് ഡിപ്പോയി ല്‍ നിന്നും അസി.ഡിപ്പോ എഞ്ചിനീയറും മെക്കാനിക്കുകളുമെത്തി വാഹനം പരിശോധിച്ചു.
![](http://unveilnewser.com/wp-content/uploads/2023/05/10x451-1-1050x252.jpg)