തച്ചനാട്ടുകര: തച്ചനാട്ടുകര മേജര്‍ കുടിവെള്ള പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി എം സലീം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കി. ഒന്‍പത് വര്‍ഷക്കാലമായി പ്രഖ്യാപനം കഴിഞ്ഞ് പാതിവഴിയില്‍ നില്‍ക്കുകയാണ്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഇന്‍ടേക്ക് വെല്‍,മോട്ടോര്‍,പമ്പ് ഹൗസ്,ശുദ്ധീകരണ ശാല എന്നിവ തുരുമ്പെടുക്കുന്ന സാഹചര്യ മാണുള്ളത്. ജലക്ഷാമം രൂക്ഷമാണെന്നും നിവേദനത്തിലൂടെ മന്ത്രിയെ അറിയിച്ചു. അലനല്ലൂര്‍-കോട്ടോപ്പാടം-തച്ചനാട്ടുകര എന്നീ ഗ്രാമ പഞ്ചായത്തുകളിലെ കുടിവെ ള്ളക്ഷാമത്തിന് പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ പരിഹാരമാകും. പ്രശ്‌നപരി ഹാരത്തിന് അടിയന്തിര ഇടപെടല്‍ നടുത്തുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി കെ പി എം സലീം പറഞ്ഞു.
