അലനല്ലൂര്‍: വേനലിന്റെ അടയാളങ്ങള്‍ പ്രകടമായി തുടങ്ങിയ തോടെ പറവകള്‍ക്ക് ദാഹജലമൊരുക്കി എം.എസ്.എഫ് എടത്ത നാട്ടുകര മേഖല കമ്മിറ്റി. വേനലിന്റെ വറുതിയില്‍ തൊണ്ട നന ക്കാന്‍ പാടുപ്പെടുന്ന പക്ഷികള്‍ക്ക് കുടിവെള്ളം ഒരുക്കുന്ന ‘പറവ കള്‍ക്കൊരു നീര്‍കുടം’ പദ്ധതിയുടെ എടത്തനാട്ടുകര മേഖല തല ഉദ്ഘാടനം ചളവയില്‍ വെച്ച് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. എം.എസ്.എഫ് മേഖല പ്രസിഡന്റ് അഫ്‌സല്‍ കൊറ്റരായില്‍ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് മേഖല വൈസ് പ്രസിഡന്റ് അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, എം.എസ്.എഫ് നിയോജക മണ്ഡലം സെക്രട്ടറി നിജാസ് ഒതുക്കും പ്പുറത്ത്, മേഖല ജനറല്‍ സെക്രട്ടറി ഷിജാസ് പുളിക്കല്‍, സി.ബഷീര്‍, എം.റിയാസ്, ഉസ്മാന്‍, പി.ടി ഷൗക്കത്ത്, ഷറഫുദ്ദീന്‍, കെ.പി മുസ്തഫ, സ്വാലിഹ് പൂളക്കല്‍, എം.ഫാരിസ്, എം.അമാന്‍, ഉമറുല്‍ ഫായിസ്, അന്‍സില്‍, ദില്‍ഷാദ്, ഹാസില്‍, ഷസിന്‍, സലീല്‍, ജിന്‍ഷാദ്, സാനിജ് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!