പാലക്കാട്: എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയുടേയും സെന്റര്‍ ഫോര്‍ എന്‍വയോണ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റിന്റേയും സഹക രണത്തോടെ നെന്മാറ ഗംഗോത്രി ചാരിറ്റബിള്‍, കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂകേഷണല്‍ ട്രസ്റ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഊര്‍ജ്ജ കിരണ്‍ ഊര്‍ജ്ജ സംരക്ഷണ ബോധവത്ക്കരണ പരിപാടി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം നിര്‍വഹിച്ചു. മാറുന്ന കാലത്തിനനുസരിച്ച് ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതി നോടൊപ്പം വരും തലമുറക്കയ്ക്കായി ഉത്തരവാദിത്വത്തോടെ ഊര്‍ജ്ജ ഉപഭോഗത്തിലും ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കായുള്ള ബോധവത്ക്കരണ ത്തിന്റെ ഭാഗമായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരള തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനവും എല്‍. ഇ. ഡി ബള്‍ബുകളുടെ വിതരണവും നടത്തി.
കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രസാദ് മാത്യൂ വിന്റെ നേതൃത്വത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. പ്രവര്‍ത്തന കാലാവധി കുറവുള്ള സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ക്കു പകരം എല്‍ഇഡി ബള്‍ബുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്ന തിലൂടെ ഒരു പരിധി വരെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാനാ കുമെന്നും ആഗോളതാപനം കുറക്കുന്നതില്‍ പോലും വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി ഊര്‍ജ്ജം സംരക്ഷിക്കുന്നതിനും സാധിക്കുന്നു. കൂടാതെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സോളാര്‍ പാനലുകള്‍ എല്ലാ വീടുകളിലേക്കും ദീര്‍ഘിപ്പിക്കുക പോലുള്ള മാര്‍ഗങ്ങളും പ്രാവര്‍ത്തികമാക്കണ മെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം ടി. വിജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ. കെ. ഉണ്ണികൃഷ്ണന്‍, ട്രസ്റ്റ് സെക്രട്ടറി ഡോ. എം.രാമാനന്ദന്‍, കോ-ഓര്‍ഡിനേറ്റര്‍ രേഷ്മ, എന്നിവര്‍ സംസാരിച്ചു.