പാലക്കാട്: കേരള ചുമട്ട് തൊഴിലാളി നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയും ക്രമപ്രകാരമുളള അന്വേഷണങ്ങള്‍ നടത്താ തെയും യഥാര്‍ത്ഥ ചുമട്ടുതൊഴിലാളികളല്ലാത്തവര്‍ക്ക് തൊഴില്‍ കാര്‍ഡുകള്‍ നല്‍കുന്ന മണ്ണാര്‍ക്കാട് അസി. ലേബര്‍ ഓഫീസര്‍ ക്കെതിരെ വകുപ്പ്തല നടപടികള്‍ സ്വീകരിക്കണമെന്ന് എസ്.ടി.യു ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തൊഴിലുടമ കളുടെ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും നിയമവിധേയമല്ലാതെ തൊഴില്‍ കാര്‍ഡുകള്‍ നല്‍കി തൊഴില്‍ കൈയ്യേറ്റത്തിന് കൂട്ടു നില്‍ക്കുകയും അതുവഴി തൊഴില്‍ മേഖല സംഘര്‍ഷഭരിതമാക്കാ നാണ് എ.എല്‍.ഒ ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ക്രമ വിരുദ്ധമായി നല്‍കിയ തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കണമെന്നും എ.എല്‍.ഒക്കെതിരെ വകുപ്പ്തല നടപടികള്‍ സ്വീകരിക്കണമെന്നും എസ്.ടി.യു ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.എം. ഹമീദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. നാസര്‍ കൊമ്പത്ത്, മണ്ഡലം മുസ്ലിം ലീഗ് ആക്ടിങ്ങ് പ്രസിഡണ്ട് കെ.ടി.എ.ലത്തീഫ്, ജനറല്‍ സെക്രട്ടറി എസ്.എം.നാസര്‍, എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എ.മുസ്തഫ,ദളിത് ലീഗ് ജില്ലാ പ്രസിഡണ്ട് എസ്.കുമാരന്‍, കെ.ടി.ഹംസപ്പ,പി.പി.മുഹമ്മദ് കാസിം,എ.വി.ജലീല്‍, മേലാടയില്‍ ബാപ്പുട്ടി, ഷംസുദ്ദീന്‍ ആലിക്കല്‍, കെ.പി.ഉമ്മര്‍,എസ്.ടി.യു മേഖലാ പ്രസിഡണ്ട് സൈതലവി പൂളക്കാട്, സി.സുനിത, കെ.കല്യാണി, അബ്ദുല്‍ സമദ് വെട്ടം,കെ.കെ.അബ്ദുല്‍ സലാം, നാസര്‍ അത്താപ്പ, ഹംസ കരിമ്പനക്കല്‍,നാസര്‍ പാതാക്കര,പി.എം. മുഹമ്മദ് യൂസഫ് പ്രസംഗിച്ചു. പി.കാസിം ഒറ്റപ്പാലം, ഒ.പി.ബഷീര്‍, എസ്. ഹക്കീം,എസ്. കെ.മുഹമ്മദ് അന്‍സാരി,അസീസ് കോല്‍ക്കാട്ടില്‍, കെ.പി.മുഹമ്മദ് ഹസന്‍,സന്തോഷ് നെല്ലായ,കമറുദ്ദീന്‍ പേഴുങ്കര,കെ.പി. കുഞ്ഞു മുഹമ്മദ്, സ്മിത,റംഷീല,പി.പി. കബീര്‍,താളിയില്‍ മുഹമ്മദ് ബഷീര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.21,22 തീയ്യതികളില്‍ ബാംഗ്ലൂരില്‍ നടക്കുന്ന എസ്.ടി.യു ദേശീയ സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും 1000 തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.