മണ്ണാര്‍ക്കാട്:അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രൊജക്ട് ആരംഭിക്കു മെന്ന സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം.മണ്ഡലത്തിലെ വിവിധ റോഡുകളും കുടിവെള്ള പദ്ധതികളും വനമേഖലയിലെ വൈദ്യുതി വേലി നിര്‍മ്മാണവും പാലങ്ങളും സംബന്ധിച്ച് ബജറ്റില്‍ പരാമര്‍ ശമുള്ളതായി അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.
മണ്ണാര്‍ക്കാട് ചേറുംകുളം റോഡ്,പാക്കുളം-കണ്ടിയൂര്‍-ജല്ലിപ്പാറ റോഡ്,കല്ല്യാണക്കാപ്പ്-മൈലാംപാടം റോഡ്, അലനല്ലൂര്‍-അരക്കു പറമ്പ് റോഡ്,ആനക്കട്ടി-ഷോളയൂര്‍ റോഡ്,കണ്ടമംഗലം -കുന്തി പ്പാടം-ഇരട്ടവാരി റോഡ്, കണ്ണംകുണ്ട് പാലം,ചീരക്കടവ് പാലം, മണ്ണാര്‍ക്കാട് -തെങ്കര കുടിവെള്ള പദ്ധതി രണ്ടാംഘട്ടം, തച്ചനാട്ടുകര കുടിവെള്ള പദ്ധതി,അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജിന് കെട്ടിടം,മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യു തി വേലി എന്നിവയാണ് ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും എംഎല്‍ എ അറിയിച്ചു.