പാലക്കാട് : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ ബോധവത്കരണ പരിപാടി സംഘടിപ്പ ിച്ചു. കൊറോണ രോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്ക നിവാരണം ചെയ്യുന്നതിനാണ് ആരോഗ്യവകുപ്പ് ബോധവത്കരണ സംരംഭം ആരംഭിച്ചത്. കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി ജില്ലയില്‍ 153 പേരാണ് നിരീക്ഷണത്തിലുള്ളത്. 149 പേര്‍ വീടുകളിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്നുപേര്‍ ജില്ലാ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 14 സാമ്പിളുകളാണ് എന്‍.ഐ.വിയിലേക്ക് പരിശോധനയ്ക്ക് നല്‍കിയത്. പരിശോധന ഫലം വന്ന ഒമ്പത് സാമ്പിളുകളും നെഗറ്റീവാണ്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ചൈനയില്‍ നിന്ന് വന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും ഡി.എം.ഒ കെ .പി റീത്ത അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനായി താലൂക്ക് ആശുപത്രികളില്‍ ഐസോലേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി യിട്ടുണ്ട്. അതോടൊപ്പം ആവശ്യമാകുന്ന സാഹചര്യത്തില്‍ വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്നും ഡി.എം.ഒ അറിയിച്ചു. കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി നിരീക്ഷണത്തി ലുള്ള വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.ജില്ലയില്‍ കൊറോണ വൈറസ് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിരീക്ഷണം ശക്തമാണെന്നും അറിയിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫിസിഷന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ന്മാര്‍, ലാബ് ടെക്‌നീഷ്യന്‍സ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള ര്‍മാര്‍ക്കും പി.എച്ച്.സി, സി.എച്ച്.സി തലത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു മായി ബോധവത്കരണം സംഘടിപ്പിച്ചു. വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന സര്‍വൈലന്‍സ് ടീം അംഗങ്ങളുമായി ചേര്‍ന്ന അവലോകന യോഗത്തില്‍ എ.ഡി.എം ടി.വിജയന്‍, ഡി.എം.ഒ കെ.പി റീത്ത, ഡെപ്യൂട്ടി ഡി.എംഒ. ഡോ. അബ്ദുള്‍ നാസര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജാഗ്രത നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് അറിയിക്കുന്നതിന് ആരാധനാലയങ്ങളിലെ ഭാരവാഹികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്ന് വൈകിട്ട് അഞ്ചിന് ജില്ലാകലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. യോഗത്തില്‍ ജില്ലയിലെ പ്രധാനപ്പെട്ട മതവിഭാഗങ്ങളിലുളളവര്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജില്ലയില്‍ നടക്കുന്ന പ്രധാന ഉത്സവകമ്മിറ്റി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് അറിയിച്ചു