പാലക്കാട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമത്തിനനുസൃതമായി സൃഷ്ടിച്ച അധ്യാപക തസ്തി കകള്‍ സംബന്ധിച്ച്ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രഖ്യാപനം അങ്ങേയറ്റം നിരാശാജനകമാണെന്ന് കെ.എസ്.ടി.യു പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.നിലവി ല്‍ എയ്ഡഡ് സ്‌കൂള്‍അധ്യാപക നിയമനം അതത് മാനേജ്‌മെന്റുകളാണ് നടത്തുന്നതെങ്കിലുംപൊതുവിദ്യാഭ്യാസവകുപ്പ് ഏറെ പരിശോധന കള്‍ക്ക് ശേഷം മാത്രമാണ് അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുന്നത്. വിദ്യാഭ്യാസ അവകാശ നിയമമനുസരി ച്ചുള്ള അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തില്‍ മാറ്റം വരുത്തരു തെന്നുംയോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന സമിതി അംഗം ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി.സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു.ജില്ലാ സെക്രട്ടറി നാസര്‍ തേളത്ത്,ട്രഷറര്‍ എം. എസ്.അബ്ദുല്‍ കരീം,വി.ടി.എ.റസാഖ്, കെ.ടി. അബ്ദുല്‍ ജലീല്‍, കെ.പി.എ.സലീം,സി.ഖാലിദ്,എം.ഹംസത്ത്,എം.എന്‍. നൗഷാദ്, സി.എച്ച്.സുല്‍ഫിക്കറലി, സഫുവാന്‍ നാട്ടുകല്‍,കെ. ഷറഫുദ്ദീന്‍, ഒ.കുഞ്ഞുമുഹമ്മദ്, പി.അന്‍വര്‍ സാദത്ത്,മുഹമ്മദലി കല്ലിങ്ങല്‍, ടി.സത്താര്‍,എം.കെ.സൈദ് ഇബ്രാഹിം, ടി.കെ.എം. ഹനീഫ,വി.കെ. ഷംസുദ്ദീന്‍,സലീം നാലകത്ത്, എന്‍.കെ.ബഷീര്‍,യാഹുല്‍ ഹമീദ്,പി. സുല്‍ഫിക്കറലി,ടി.ഐ.എം.അമീര്‍,സി.കെ.ഷമീര്‍ ബാബു,കെ.എ. മനാഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.9 മുതല്‍ 11 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഇരുനൂറ്റമ്പത് പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.