കുമരംപുത്തൂര്‍:കൊറോണ രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നോ രോബാധിത പ്രദേശങ്ങള്‍ വഴിയോ നാട്ടിലേക്ക് എത്തിയ ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും കൊറോണ വൈറസ് പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് ആലോചി ക്കുന്നതിനായി കുമരംപുത്തൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ഇങ്ങനെ വരുന്ന ആളുകള്‍ കുമരംപുത്തൂര്‍ പ്രാഥമി കാരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ഉറപ്പാക്കാന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ കുടുംബശ്രീ എന്നിവരുടെ സഹകരണം യോഗം ഉറപ്പാക്കി.അടിയന്തിര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ വേണ്ട മാസ്‌ക് ,ആണ് നശീകരണ ലായനികള്‍ എന്നിവ പഞ്ചായത്ത് വാങ്ങി നല്‍കും.ബോധവല്‍ക്കരണ നോട്ടീസ് 10000 എണ്ണം തയ്യാറാ ക്കാനും സ്‌കൂളുകള്‍ ,ഗ്രാമസഭകള്‍ എന്നിവ വഴി വിതരണം നടത്താനും തീരുമാനിച്ചു. പഞ്ചായത്തിലെ പ്രധാന കവലകളിലും പ്രധാന സ്ഥാപനങ്ങളിലും കൊറോണ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കും.സ്‌കൂള്‍ അസ്സംബ്ലികളില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പങ്കെടുത്ത് കൊറോണ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് സംസാരിക്കും.ഗ്രാമ സഭകളിലും സാധ്യമായ ഇടത്ത് എല്ലാം ബോധവല്‍ക്കരണ ക്ലാസുകള്‍ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തും.ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഫോണ്‍ നമ്പര്‍ ഹെല്പ് ലൈന്‍ നമ്പര്‍ എന്ന നിലയില്‍ പരസ്യപ്പെടുത്താനും യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ.പി. ഹംസയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാകൃഷ്ണന്‍ , ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെര്‍പേഴ്‌സന്‍ അര്‍സല്‍ എരേരത്ത്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റോംസ് വര്‍ഗീസ് , കെ.സുരേഷ്, ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു