കുമരംപുത്തൂര്‍: പയ്യനെടം എയുപി സ്‌കൂള്‍ ആലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അറബിക് സെമിനാര്‍ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ അറബിക് അധ്യാപകര്‍ വരച്ച അറബിക് കാലി ഗ്രാഫിയുടെ പ്രദര്‍ശനവും വിവിധ മത്സരങ്ങളിലെ വിജയകള്‍ക്കു ള്ള ഉപഹാര സമര്‍പ്പണവും നടന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട് ഉദ്ഘാടനം ചെയ്തു. അറ ബിക് കാലിഗ്രാഫിയുടെ പ്രദര്‍ശനോദ്ഘാടനം എഇഒ ഒ.ജി അനില്‍ കുമാര്‍ നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. സ്‌കൂള്‍ പ്രധാന അധ്യാപിക കെ എ രാധിക,അലവി കുരിക്കള്‍,പിടിഎ പ്രസിഡന്റ് ഹസ്സന്‍ മുസലിയാര്‍,മദര്‍ പിടിഎ പ്രസിഡന്റ് നസീമ,സ്റ്റാഫ് സെക്രട്ടറി സിദ്ദീഖ്, അധ്യാപകനായ എന്‍ ഹംസ , ആര്‍ ജയമോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട് ബിആര്‍സി ട്രെയിനര്‍ അബ്ബാസ് അറബി ഭാഷയുടെ പ്രധാന്യം എന്ന വിഷയത്തില്‍ സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ ടികെ നേഹ സ്വാഗത വും സീനിയര്‍ അസിസ്റ്റന്റ് എം ഹംസ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!