കല്ലടിക്കോട്: ബൈക്കിന് മുന്നില് ചാടിയ കാട്ടുപന്നി ഇടിച്ചു ചെത്തുതൊഴിലാളിക്ക് പരിക്ക്. പാറക്കാല് ചെമ്പത്തിട്ട ചൂരക്കോട്ടില് വീട്ടില് രതീഷ് (38) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പെരി ന്തല്മണ്ണ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാവിലെ രാവിലെ 6 മണിയോ ടെയാണ് സംഭവം.കള്ളുചെത്ത് തൊഴിലാളിയായ രതീഷ് ജോലിക്ക് പോകുന്നതിനിടെ മരുതും കാട്- വഴുകുംപ്പാറ ക്കിടയില് വഴിയരികിലെ കാട്ടില്നിന്നും പന്നി ഓടിയെത്തി ബൈക്കില് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില് രതീഷും വാഹനവും മറുവശത്തേക്ക് വീണു. വീഴ്ചയില് ഇയാളുടെ വയറിനു പരിക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില് എത്തിക്കുകയാണ് ഉണ്ടായത്.
