നെന്മാറ: പ്രകൃതിസംരക്ഷണം ഭൂമിക്കും ഭാവിക്കും വേണ്ടി എന്ന ആശയത്തിലൂന്നി കാട്ടുതീക്കെതിരെ ബോധവല്‍ക്കരണ റാലിയും, ഏക ദിന ശില്പശാലയും സംഘടിപ്പിച്ചു. കേരള വനം വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്റ്ററി എറണാകുളം ഡിവിഷന്റേയും , നെന്മാറ സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംഗിന്റേയും, നെന്മാറ എന്‍.എസ്.എസ് കോളേജ് എന്‍.സി.സി യൂണിറ്റിന്റേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നെന്മാറ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് പരിസരത്ത് നിന്നും ആരംഭിച്ച റാലി നെന്മാറ വല്ലങ്ങി നെല്ലിപ്പാടം ആതനാട് മല ,അളുവശ്ശേരി വഴി നെന്മാറയില്‍ റാലി അവസാനിപ്പിച്ചു. റാലിയുടെ ഫ്‌ലാഗ് ഓഫ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.വൈ. വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് നെന്മാറ എന്‍.എസ്.എസ് കോളേജ് സെമിനാര്‍ ഹാളില്‍ വച്ച് നടന്ന ശില്പശാല പ്രിന്‍സിപ്പാള്‍ ഡോ.ടി.ശ്രീകുമാര്‍ നിര്‍വ്വഹിച്ചു.
ലഫ്റ്റണന്റ് കേണലും, എന്‍.സി.സി ഓഫീസറുമായ പി.സുരേഷ്ബാബു അധ്യക്ഷനായിരുന്നു. കാട്ടുതീയും മനുഷ്യവംശത്തിന്റെ നാശവും എന്ന വിഷയത്തില്‍ സോഷ്യല്‍ ഫോറസ്റ്റി എറണാകുളം ഡിവിഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.എസ്.ഭദ്രകുമാറും, വനവും വന്യജീവികളും എന്ന വിഷയത്തില്‍ ഡബ്ല്യു.പി.എസ്.ഐ സൗത്ത് ഇന്ത്യന്‍ കോഓര്‍ഡിനേറ്റര്‍ എസ്.ഗുരുവായൂരപ്പനും, ജൈവ വൈവിധ്യ സംരക്ഷണവും യുവജനതയും എന്ന വിഷയത്തില്‍ സി.എല്‍.എസ്.എല്‍ ഡയറക്ടര്‍ അശോക് നെന്മാറയും, പരിസ്ഥിതി സംരക്ഷണവും സാമൂഹ്യബോധവും എന്ന വിഷയത്തില്‍ ശശീന്ദ്രബാബുവും ക്ലാസിന് നേതൃത്വം നല്‍കി. കൃഷ്ണവേണിഉണ്ണികൃഷ്ണന്‍, ജോണ്‍സ് തോമസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കാട്ടുതീക്കെതിരെയുള്ള ചര്‍ച്ചകളും, ക്വിസ് മത്സരങ്ങളും യുവാക്കള്‍ക്കായി സംഘടിപ്പിച്ചു.