മണ്ണാര്ക്കാട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളജ് യൂണിയന് തെരഞ്ഞെടുപ്പില് മണ്ണാര്ക്കാട്ട് എം.എസ്.എഫും, അട്ടപ്പാടിയില് കെ.എസ്.യു. എസ്.എഫ്.ഐ. സംഘടനകള്ക്കും വിജയം. മണ്ണാര്ക്കാട് എം.ഇ.എസ് കല്ലടി കോളജ്, നെല്ലിപ്പുഴ നജാത്ത് ആര്ട്സ് ആന്ഡ് സയന്സ് കോളജ് എന്നിവടങ്ങളിലാണ് എം.എസ്.എഫ്. വിജയിച്ചത്. അട്ടപ്പാടിയില് ഐ.എച്ച്.ആര്.ഡി. കോളജില് കെ.എസ്.യുവും, ഗവ.രാജീവ് ഗാന്ധി മെമ്മോറിയല് കോളജില് എസ്.എഫ്.ഐയുമാണ് വിജയി ച്ചത്. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്ഥികളുടെ പരാതി ഉയര്ന്നതിനെ തുടര്ന്ന് മണ്ണാര്ക്കാട് യൂണിവേഴ്സല് കോളജിലെ യൂണിയന് തെരഞ്ഞെടുപ്പ് വെള്ളിയാഴ്ചത്തേ ക്ക് മാറ്റി.

കല്ലടി കോളജില് 82 ക്ലാസ് പ്രതിനിധികളില് 51 ഉം കൂടാതെ ഒമ്പത് ജനറല് സീറ്റും യൂണിവേഴ് സിറ്റി നേരിട്ട് നടത്തുന്ന ബാച്ചിലെ യു.യു.സിയും എം.എസ്.എഫിന് ലഭിച്ചു. ചെയര്മാന്, വൈസ് ചെയര് പേഴ്സണ്, ജനറല് സെക്രട്ടറി, ജോ.സെക്രട്ടറി, ഫൈന് ആര്ട്സ് സെക്രട്ടറി, ജനറല് ക്യാ പ്റ്റന്, സ്റ്റുഡന്റ് എഡിറ്റര്, രണ്ട് യൂണിവേഴ്സിറ്റി യൂണിയന് കൗണ്സിലര് സീറ്റുമാണ് ലഭിച്ചത്. ചെയര്പേഴ്സണായി രണ്ടാം വര്ഷ പി.ജി വിദ്യാര്ഥിനി വഫിയയും വൈസ് ചെയര്പേഴ്സണായി രണ്ടാം വര്ഷ പി.ജി വിദ്യാര്ഥിനി ഫാത്തിമ ഷിഫ.പിയും തെരഞ്ഞെടുക്കപ്പെട്ടു. റസല് അഹമ്മ ദ്.കെ (ജന. സെക്ര), റഫ്സാന.സി (ജോ.സെക്ര), ഫാത്തിമ ഷാമില.പി.സി (യു.യു.സി), ജഫ്റീന.എ (യു.യു.സി), അബ്ദുല് മാജിദ്.ഇ.പി (സ്റ്റുഡന്റ് എഡിറ്റര്), മുഹമ്മദ് അഫ്ലഹ്.കെ (ജന. ക്യാപ്റ്റന്), അഹ്സാന് വസീം.കെ (ഫൈന് ആര്ട്സ് സെക്ര) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെ.എസ്.യു 10, എസ്.എഫ്.ഐ 20, ഫ്രറ്റേണിറ്റി -1 എന്നിങ്ങനെയാണ് മറ്റു ക്ലാസ് പ്രതിനിധികള്.
നെല്ലിപ്പുഴ നജാത്ത് ആര്ട്സ് ആന്ഡ് സയന്സ് കോളജില് ഒമ്പത് ജനറല് സീറ്റും എം.എസ്.എഫ് നേടി. 19 ക്ലാസ്സ് പ്രതിനിധികളില് 14 ഉം നേടിയ എം.എസ്.എഫ് തുടര്ച്ചയായി പന്ത്രണ്ടാം തവണയാണ് ജയിക്കുന്നത്.ചെയര്മാനായി മുഹമ്മദ് ആദില്.എസ്, വൈസ് ചെയര്പേഴ്സണായി നാജിയ ഷെറിന്. പി എന്നിവര് തിരഞ്ഞെടുക്കപ്പെട്ടു. നബീല് അഹമ്മദ് (ജന. സെക്ര), ഫാത്തിമ ഫിദ പി കെ (ജോ. സെക്ര), മുഫലിഹ.പി (യു.യു.സി), മുഹമ്മദ് ഫവാസ്.സി (യു.യു.സി), മുഹമ്മദ് സാബിത്.സി (സ്റ്റുഡന്റ് എഡിറ്റര്), മുഹമ്മദ് നിഹാല് കെ.പി (ഫൈന് ആര്ട്സ് സെക്ര), മുഹമ്മദ് ശഹബാന് (ജന.ക്യാപ്റ്റന്) എന്നിവരാണ് വിജയിച്ചത്.
അട്ടപ്പാടി ഐ.എച്ച്.ആര്.ഡി. കോളജില് യൂണിയന് എസ്.എഫ്.ഐ. നേടി. എട്ട് ജനറല് സീറ്റല് കെ.എസ്.യു നേടി. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല് ആര്ട്സ് കോളജില് ഹിസ്റ്ററി ഡിപ്പാ ര്ട്ട്മെന്റില് എം.എസ്.എഫ് പ്രതിനിധി ഷിഫ്ന ഷെറിന് വിജയിച്ചു.അട്ടപ്പാടി ഐ.എച്ച്.ആര്. കോളജില് എട്ട് ജനറല് സീറ്റുകള് നേടിയാണ് കെ.എസ്.യു. വിജയിച്ചത്.

ആര്.ജി.എം. കോളജില് 16ല് 12 സീറ്റും പിടിച്ച് എസ്.എഫ്.ഐക്ക് ലഭിച്ചു.ബാക്കി നാല് സീറ്റുക ളില് ഒന്ന് വീതം സീറ്റുകളില് കെ.എസ്.യു, എംഎസ്എഫ്, ഫ്രട്ടേണിറ്റിയും വിജയിച്ചു.കെ ആദി ത്യ പ്രസാദ് (ചെയര്മാന്), കെ ശ്രീനന്ദ (ജനറല് സെക്രട്ടറി), എ മുഹമ്മദ് ഇര്ഷാദ് (യുയുസി), കെ പി ഫാത്തിമ ഫഹീമ (വൈസ് ചെയര്പേഴ്സണ്), എസ് സുനിഷ (ജോയിന്റ് സെക്രട്ടറി), ടി പി ഫായിസ് (ജനറല് ക്യാപ്റ്റന്), കെ പി പഞ്ചമി (ഫൈന് ആര്ട്സ് സെക്രട്ടറി), പി വി രാഹുല് (സ്റ്റുഡന്റ് എഡിറ്റര്), അലീന ഷൈന് (പബ്ലിക് അസോസിയേഷന് പ്രതിനിധി), എന് മുഹമ്മദ് സിനാന് (രണ്ടാം വര്ഷ ഡിഗ്രി പ്രതിനിധി) തുടങ്ങിയവരാണ് വിജയിച്ചത്.
