എടത്തനാട്ടുകര: നവംബര് ഒന്പത് മുതല് 12 വരെ എടത്തനാട്ടുകര ഗവ. ഓറിയന്റല് ഹയര് സെക്കന്ഡറി സ്കൂളില് നടക്കുന്ന മണ്ണാര്ക്കാട് ഉപജില്ല കേരള സ്കൂള് കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്കൂളില് നടന്ന ചടങ്ങില് വെച്ച് ഉപജില്ല വിദ്യാഭ്യാസ ഓഫിസര് സി. അബൂബക്കര്, സ്വാഗതസംഘം ജനറല് കണ്വീനര് പി.പ്രതീഭക്ക് നല്കിയാണ് ലോഗോ പ്രകാശം ചെയ്തത്.മുണ്ടേക്കാരാട് ഗവ. എല്.പി. സ്കൂള് അധ്യാപകനായ പി. മന്സൂര് ആണ് ലോഗോ ഡിസൈന് ചെയ്തത്.
അക്കാദമിക് കൗണ്സില് കണ്വീനര് സിദ്ദീഖ് പാറോക്കോട്ട്, സ്വാഗതസംഘം കണ്വീനര് കെ. എ അബ്ദു മനാഫ്, അക്കാദമിക് കൗണ്സില് ജോയിന്റ് കണ്വീനര് യൂസഫ് പുല്ലിക്കുന്നന്, ഹയര് സെക്കന്ഡറി പ്രിന്സിപ്പല് ഫോറം കണ്വീനര് ബിജു അമ്പാടി, ഹയര് സെക്കന്ഡറി ജില്ല ജോ യിന്റ് കോര്ഡിനേറ്റര് ബാബു ആലായന്, ബി.പി.സി. അബ്ദുല് സലീം നാലകത്ത്, വിവിധ വകുപ്പ് കണ്വീനര്മാരായ ടി.പി മന്സൂര്, പി.കെ രാജീവ്, ടി.പി സഷീര്, ഹനീഫ, പി.പി ഷഫീര്, കെ.എ നൗഫല്,നൗഷാദ് പുത്തന്കോട്ട്, കെ.ടി സക്കീന, പി.വി ജയപ്രസാദ് എന്നിവര് സംസാരിച്ചു.
