കല്ലടിക്കോട്:വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടായ ശക്തമായ മഴയിലും ഇടി മിന്നലിലും വീടിന് കേടുപാടുകള് സംഭവിച്ചു. കല്ലടിക്കോട് മേലേമഠം പീടിയേക്കല് സാം പി ജോസഫിന്റെ വീടിനാണ് നാശനഷ്ട്ടങ്ങള് ഉണ്ടായത്. വീടിന്റെ പടികെട്ടുകളിലെ ടൈലുകള് അടര്ന്നുവീണു.ചുമരില് ചെറിയ വിള്ളലും, വീടിനു മുന്നില് വെച്ചിരുന്ന ചെടിച്ചട്ടികള് പൊട്ടി തകരുകയും ചെയ്തു.സംഭവസമയത്ത് വീടിനകത്ത് കുട്ടികള് അടക്കം അഞ്ചോളം പേര് ഉണ്ടായിരുന്നു.പരിക്കില്ല.
