മണ്ണാര്‍ക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്റിനകത്ത് ബസ് കാത്ത് നില് ക്കുകയായിരുന്ന യുവതിയുടെ കുഞ്ഞിന്റെ കാലിലെ മൂന്ന് ഗ്രാം വരുന്ന സ്വര്‍ണത്തള പൊട്ടിച്ചെടുത്ത സംഭവത്തില്‍ രണ്ട് തമിഴ് നാടോടി സ്ത്രീകളെ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി. കോയമ്പ ത്തൂര്‍ ചെട്ടിപ്പാളയം സ്വദേശനികളായ കസ്തൂരി (29),കൗസല്യ (25) എന്നിവരാണ് അറസ്റ്റിലായത്.കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേ ശിനി ശബ്നയുടെ ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ കാലിലെ സ്വര്ണത്തളയാണിവര് പൊട്ടിച്ചെടുത്തത്.കോടതിയില്‍ ഹാജരാ ക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.