മണ്ണാര്‍ക്കാട്: പാലക്കാട് രൂപതയുടെ ഓദ്യോഗിക സേവന വിഭാഗമായ പീപ്പിള്‍സ് സര്‍ വ്വീസ് സൊസൈറ്റി പാലക്കാട്, മണ്ണാര്‍ക്കാട് ഹോളി സ്പിരിറ്റ് ഫെറോന പള്ളിയിലെ മാ തൃവേദി, എ.കെ.സി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ കാന്‍സര്‍ പരിശോധന ക്യാംപും ബോധവല്‍കരണ ക്ലാസും വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ മണ്ണാര്‍ക്കാട് ഹോളി സ്പിരിറ്റ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ നടക്കും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍, കഞ്ചിക്കോട് ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍ എന്നിവടങ്ങളിലെ വിദ ഗ്ദ്ധര്‍ ക്യാംപ് നയിക്കും.നാല്‍പ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകള്‍,സിഗരറ്റ്, ബീഡി, പാന്‍മസാല, മുറുക്കല്‍, മദ്യം എന്നിവ ഉപയോഗിക്കുന്നവര്‍, സ്തനത്തില്‍ മുഴയുണ്ടെന്ന് സംശയമുള്ളവര്‍, സ്തനത്തില്‍ കാന്‍സര്‍ വന്നവരുടെ അടുത്ത ബന്ധുക്കള്‍, ശരീരത്തില്‍ മുഴയുണ്ടെന്ന് സംശയമുള്ളവര്‍, യൂട്ടറസ് സംബന്ധമായ അസുഖമുള്ളവര്‍ക്ക് പരിശോധ നക്കായി പേര് രജിസ്റ്റര്‍ ചെയ്യാം.ക്യാംപില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേ ഷന് 8848527130,, 7902879641, 9447743721 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!