ചിറ്റൂര്‍: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് 25,000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കി. മൂങ്കില്‍മട ചാമുണ്ണിയുടെ മകന്‍ രാജനില്‍ നിന്നാണ് എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും സംഘവും പിഴ ഈടാക്കിയത്. പഞ്ചായത്തിലെ വണ്ണാമട, മൂങ്കില്‍മട, ആര്‍.വി.പി. പുതൂര്‍ എന്നിവിടങ്ങ ളിലെ റോഡരികിലെ മാലിന്യ കൂമ്പാരങ്ങള്‍ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ജനപ്രതിനിധികള്‍, സെക്രട്ടറി, ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്ത കര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ രാജന്‍ മാലിന്യ ങ്ങള്‍ ചാക്കില്‍ നിറച്ച് ബൈക്കിലെത്തി പൊതുസ്ഥലത്ത് തള്ളി. ഇത് എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടുകയായിരുന്നു.
പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാ ണെന്നും പിഴ ഈടാക്കുമെന്നും അറിയിച്ചുകൊണ്ട് പഞ്ചായത്ത് പലതവണ നോട്ടീസും വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ഓരോ വീടുകളും സ്ഥാപനങ്ങളും മാലിന്യം തരം തിരിച്ച് നിശ്ചിത ഫീസ് നല്‍കി ഹരിത കര്‍മ്മസേനയ്ക്ക് കൈമാറണ മെന്ന് അറിയിച്ചിട്ടുണ്ട്. മാലിന്യ നിക്ഷേപം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേ ശപ്രകാരം പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് ജീവനക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപനങ്ങളും കടകളും പരിശോ ധിക്കുന്നുണ്ട്.രാത്രികാലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ രാത്രികാല പട്രോളിങ്ങിനും പുലര്‍കാല പട്രോളിങ്ങിനും സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും. ഹരിത കര്‍മ്മ സേനക്ക് മാലിന്യങ്ങള്‍ കൈമാറാതെ പൊ തുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ച് നല്‍കാത്തവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എരു ത്തേമ്പതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.