മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം നാളെ ആഘോഷിക്കും.തട്ടകത്തില്‍ ദേശവേലകള്‍ ചന്തം നിറയ്ക്കുന്ന പോത്തോഴിക്കാവ് പൂരം കൊണ്ടാടാന്‍ കുന്തിപ്പുയോര ഗ്രാമം ഒരുങ്ങി.ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം പുലര്‍ച്ചെ 5.30ന് താലപ്പൊലി കൊട്ടിയറിയിക്കും. ശേ ഷം ദാരികവധം പാട്ട് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ദേശവേലകള്‍ പുറപ്പെടും.
പെരിമ്പടാരി, പോത്തോഴി, പറമ്പുള്ളി, ചങ്ങലീരി നെല്ലിപ്പടി, വേണ്ടാംകുറുശ്ശി, കൂനി വരമ്പ്, കുമരംപുത്തൂര്‍ വടക്കന്‍, കുമരംപുത്തൂര്‍ യുവജനസംഘം, ചങ്ങലീരി വിഷ്ണു ക്ഷേത്രം, ടി റോഡ്, കാഞ്ഞിരംപാടം, കിഴക്കുംപുറം, വള്ളുവമ്പുഴ ദേശങ്ങളില്‍ നി ന്നാണ് ക്ഷേത്രത്തിലേക്ക് വേലകളെത്തുക.കിഴക്കുംപുറം,വള്ളുവമ്പുഴ ദേശങ്ങളില്‍ നിന്നും കാളവേലകളുമെത്തും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, മംഗലാംകുന്ന് അയ്യപ്പന്‍, പുതുപ്പള്ളി കേശവന്‍, അക്കരമ്മല്‍ മോഹനന്‍, ഗുരുവായൂര്‍ രാജശേഖരന്‍, ഊക്കന്‍സ് കുഞ്ചു, ഉഷശ്രീ ശങ്കരന്‍കുട്ടി, തിരുവമ്പാടി ചന്ദ്രശേഖരന്‍, ഗുരുവായൂര്‍ നന്ദന്‍, മച്ചാട് ജയറാം, അമ്പാടി ബാലനാരായണന്‍ തുടങ്ങിയ ഗജവീരന്‍മാര്‍ ദേശവേലകളില്‍ തിടമ്പേറ്റും.
പാണ്ടിമേളം, ശിങ്കാരിമേളം, തെയ്യം, കുംഭാട്ടം, ബാന്റ് സെറ്റ്, പൂതന്‍ തിറ, നാടന്‍ കലാ രൂപങ്ങള്‍ എന്നിവ ദേശവേലകള്‍ക്ക് മിഴിവേകും. ഗ്രാമവഴികള്‍ താണ്ടിയെത്തുന്ന ദേശ വേലകള്‍ വൈകീട്ട് നാല് മണിക്ക് കൂത്തുമാടം ഗ്രൗണ്ടില്‍ സംഗമിക്കും. കൂട്ടമേളവുമു ണ്ടാകും. ആറ് മണിക്ക് ഗജവീരന്‍മാരുടെ കാവ് കയറ്റവും മേളവും,6.30ന് താലപ്പൊലി എഴുന്നെള്ളത്ത്,6.45ന് അരിയേറ്,ഏഴിന് കളംപൂജ,കളംപാട്ട് എന്നിവയും നടക്കും. താല പ്പൊലി ദിവസം രാവിലെ എട്ട് മണി മുതല്‍ പോത്തോഴിക്കാവ് ആഘോഷകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുത്തൂമാടം ഗ്രൗണ്ടില്‍ കഞ്ഞിപ്പാര്‍ച്ച ഉണ്ടായിരിക്കുമെന്ന് ഭാരവാ ഹികള്‍ അറിയിച്ചു.