അലനല്ലൂര്‍: ജാതിമത വ്യത്യാസങ്ങള്‍ക്കതീതമായ സൗഹൃദങ്ങള്‍ വളര്‍ത്തിയെടുത്തും മതേതരത്വത്തെ പ്രചരിപ്പിക്കാനുള്ള പദ്ധതികളാണ് ഭൂരിപക്ഷ ന്യൂന പക്ഷ വിഭാഗങ്ങ ളില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഉണ്ണീന്‍കുട്ടി മൗലവി അഭിപ്രായപ്പെട്ടു. കെ.എന്‍.എം. എടത്തനാട്ടുകര സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച മഹല്ല് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.തീവ്രധാരകളെ പ്രതിരോധിച്ച കര്‍ണാടക രാജ്യത്തിന് മാതൃക യാണെന്നും അദ്ദേഹം പറഞ്ഞു.

മഹല്ലുകളുടെ നടത്തിപ്പും, ക്രമീകരണങ്ങളും, ശാസ്ത്രീയാടിസ്ഥാനത്തിലാക്കി, സമൂ ഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാമൂഹിക തിന്മകളായ മദ്യം, മയക്കുമരുന്ന്, ലഹരിവസ്തു ക്കള്‍, ചൂതാട്ടം, തുടങ്ങിയവക്കെതിരെ ഒരുമിച്ചു മുന്നേറാന്‍ തീരുമാനിച്ചു. ക്ഷേമപ്രവ ര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കുവാനും, വിദ്യാര്‍ത്ഥികളുടെ വ്യത്യസ്തങ്ങളായ അഭിരുചി കണ്ടെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കരിയര്‍ ഗൈഡന്‍സ് പ്രവര്‍ത്തന ശക്തിപ്പെടുത്തുവാനും തീരുമാനിച്ചു.മുപ്പതോളം മഹല്ലുകളി ല്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു.

നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി അധ്യക്ഷനായി.എം.മുഹമ്മദാലി മിഷ്‌കാത്തി,ഉസ്മാന്‍ മിഷ്‌കാത്തി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നട ത്തി.സൗത്ത് മണ്ഡലം സെക്രട്ടറി ഇ.അബ്ദുറഹ്മാന്‍ മൗലവി, നോര്‍ത്ത് മണ്ഡലം സെക്രട്ട റി പി.പി.സുബൈര്‍ മാസ്റ്റര്‍, പി.കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, ഐ.എസ്.എം. ജില്ലാ സെക്രട്ടറി വി.സി.ഷൗക്കത്തലി മാസ്റ്റര്‍, വി.ഷൗക്കത്തലി അന്‍സാരി, പി.കെ.സെക്കരിയ്യ സ്വലാഹി സംസാരിച്ചു. കെ.കെ.സക്കീര്‍ ഹുസൈന്‍ അന്‍സാരി ക്രോഡീകരണം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!