കുമരംപുത്തൂര്‍:പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന സന്ദേശവുമായി പയ്യനെടം ജി.എല്‍.പി.സ്‌കൂള്‍ നല്ലപാഠം യൂണിറ്റ് തുണി സഞ്ചികള്‍ വിതരണം ചെയ്തു. ഒരു കുടുംബത്തിന് ഒരു തുണി സഞ്ചി എന്നതാണ് ലക്ഷ്യം.16 കിലോഗ്രാം വരെ തൂക്കാന്‍ കഴിയുന്നതും പേഴ്‌സ് രൂപ ത്തില്‍ കൊണ്ടു നടക്കാനുതകുന്ന രീതിയിലുമാണ് തുണി സഞ്ചി കള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സാമൂഹ്യ പങ്കാളിത്തത്തോടെയാണ് തുണി സഞ്ചി നിര്‍മ്മിക്കുന്നതിനുള്ള തുക കണ്ടെത്തിയത്. ഓരോ കുടുംബത്തിനും തീര്‍ത്തും സൗജന്യമായിട്ടാണ് തുണി സഞ്ചികള്‍ വിതരണം ചെയ്യുന്നത്.നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് വിമുക്ത ഗ്രാമത്തിനായി വിദ്യാലയത്തില്‍ പേപ്പര്‍ പേന നിര്‍ബന്ധമാക്കുകയും അതിനായി നിര്‍മ്മാണ ശില്പശാല സംഘ ടിപ്പിക്കുകയും ചെയ്തു. പ്രദേശത്തെ പി.എം.രാജന്‍ പുതുക്കുടി എന്ന വ്യക്തി വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും വിത്ത് പേനകള്‍ സംഭാവന നല്‍കി. തുണി സഞ്ചികളുടെ വിതരണോദ്ഘാടനം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ വി.രവി, പ്രധാന അധ്യാ പിക എം.പദ്മിനി എന്നിവര്‍ നിര്‍വ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് കെ..സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ.കമ്മറ്റി ഭാരവാഹി കളായ സത്യന്‍, സന്ധ്യ, രജിത,നല്ലപാഠം കോര്‍ഡിനേറ്റര്‍മാരായ സി.സജീവ് കുമാര്‍, വി.പി.ഹംസക്കുട്ടി, അധ്യാപകരായ കെ. സ്വാനി, പി.എ.കദീജ ബീവി, പി.ഡി. സരള ദേവി, എം.സൗമ്യ, നിഷ മോള്‍, കവിത, ശ്രീജ, കെ.എസ്.സന്ധ്യ, കെ.ബിന്ദു, പ്രീത, ഓമന എന്നിവര്‍ സംസാരിച്ചു.