ഏകോപന സമിതി യോഗം നടന്നു
ചിറ്റൂര്‍ : ദേശീയ ഫ്‌ളൂറോസിസ് പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഏകോപന സമി തി യോഗം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ക്ഷേമകാര്യ സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. സിന്ധു ഉദ്ഘാടനം ചെയ്തു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായ ത്ത് അംഗം ബിന്ദു വിജയന്‍ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി. റീത്ത മുഖ്യാതിഥിയായി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജേസി ബ്രിട്ടോ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബൈറത്ത്, ഡോ. സി.എം. നൈന, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓ ഫീസ് പി.എ. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍. ശെല്‍വരാജ്, നന്ദിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആഷാ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഫ്‌ളൂറോസിസ്, പ്രതിരോധ നിയന്ത്രണ പരിപാടികള്‍ എന്നിവയെ കുറിച്ച് ഡോ. ശെല്‍വരാജ്, ജില്ലാ ഫ്‌ളൂറോസിസ് കണ്‍സള്‍ട്ടന്റ് എസ്. നിത്യ എന്നിവര്‍ ക്ലാസെടുത്തു.
എന്താണ് ഫ്‌ളൂറോസിസ്
കുടിവെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ ഫ്‌ളൂറിന്‍ എന്ന പദാര്‍ത്ഥം അധികമായി മനുഷ്യ ശരീരത്തില്‍ പ്രത്യേകിച്ച് എല്ലുകളിലെയും പല്ലുകളിലും കലകളില്‍ അടിഞ്ഞുകൂടുന്ന രോഗമാണ് ഫ്‌ളൂറോസിസ്. ഈ അവസ്ഥ യില്‍ പല്ലുകള്‍ക്ക് നിറവ്യത്യാസവും പാടുകളും എല്ലുകള്‍ക്ക് വൈകല്യവും ഉണ്ടാകുന്നു. മറ്റ് ശരീര ഭാഗങ്ങളെയും ഫ്‌ളൂറോസിസ് ബാധിക്കാറുണ്ട്. അവയില്‍ പ്രധാനമായും പേശികളെയും ചുവന്ന രക്താണുക്കളെയും ദഹനേന്ദ്രിയ വ്യൂഹത്തെയും രക്തക്കുഴലുകളെയും വൃക്കകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതാണ്. കുടാതെ പുരുഷന്മാരില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം.
ഫ്‌ളൂറോസിസ് പ്രതിരോധ മാര്‍ഗങ്ങള്‍
പ്രധാനമായും ഫ്‌ളൂറിന്‍ കൂടുതല്‍ അടങ്ങിയ ഭൂഗര്‍ഭജലം (കുഴല്‍ കിണറുകളിലെ ജലം) കൂടുതല്‍ ആശ്രയിക്കുന്നതുകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയും ഫ്‌ളൂറൈഡ് ഇല്ലാത്ത വെള്ളം ഉപയോഗിക്കുന്നത് കൊണ്ടും രോഗം പ്രതിരോധിക്കാം. ഫ്‌ളൂറൈഡ് കൂടിയ അളവില്‍ ഉള്ള ഭക്ഷണപാനീയങ്ങളായ കട്ടന്‍ ചായ ലൈം ടീ, (പാല്‍ ഉപയോഗിച്ചുള്ള ചായക്ക് കുഴപ്പമില്ല) കറുത്ത ഉപ്പ് ഉപയോഗിച്ചുള്ള അരിഷ്ടങ്ങള്‍, ലേഹ്യങ്ങള്‍, അച്ചാര്‍, ഗരം മസാലകള്‍, പാനിപൂരി, ടിന്നിലടച്ച മത്സ്യം എന്നിവയും പുകയില, അടയ്ക്ക, മറ്റ് പാന്‍മസാലകള്‍ ഒഴിവാക്കുന്നതും, ഫ്‌ളൂറൈഡ് അടങ്ങിയ ടൂത്ത്‌പേസ്റ്റ്, മൗത്ത്‌വാഷ് എന്നിവ ഒഴിവാക്കുന്നതും വഴി ഫ്‌ളൂറോസിസിനെ പ്രതിരോധിക്കാം.
കാത്സ്യം അടങ്ങിയ പാല്‍, പാലുത്പന്നങ്ങള്‍, പച്ചക്കറികള്‍, ചീരയില, മുരിങ്ങ, ഇരുമ്പ് അടങ്ങിയ പാവയ്ക്ക, സോയാബീന്‍, ബീറ്റ്‌റൂട്ട്, ഈന്തപ്പഴം, വിറ്റമിന്‍ സി അടങ്ങിയ നെ ല്ലിക്ക, പേരയ്ക്ക, ഓറഞ്ച്, നാരങ്ങ തക്കാളി, മറ്റ് പഴവര്‍ഗ്ഗങ്ങള്‍, വിറ്റമിന്‍ ഇ അടങ്ങിയ നട്ട്‌സ്, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴിയും ഫ്‌ളൂറോസിസിനെ പ്രതിരോധിക്കാം. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ പപ്പായ, ക്യാരറ്റ്, മത്തങ്ങ, മറ്റ് ഇലക്കറികള്‍, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, ഇഞ്ചി, മഞ്ഞ ള്‍ എന്നിവയുടെ ദിവസേനയുള്ള ഉപയോഗവും ഫ്‌ളൂറോസിസ് പൂര്‍ണമായും തടയാനും ഒരിക്കല്‍ ബാധിച്ചവര്‍ക്ക് രോഗം ഭേദമാകാനും സഹായിക്കുന്നു.