മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി വ്യാപാ രികള്‍ക്കായി വി -സപ്പോര്‍ട്ട് എന്ന പേരില്‍ സമ്പാദ്യ സുരക്ഷാ പദ്ധതി ഒരുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ പറഞ്ഞു.കെവിവിഇഎസ് മണ്ണാര്‍ക്കാട് മേഖലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പദ്ധയില്‍ അംഗമാകുന്ന വ്യാപാരി മരിച്ചാല്‍ കുടുംബത്തിന് ധനസഹായം,വലിയ ചികിത്സാ ചിലവ് വരുന്ന രോഗങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി നിശ്ചിത തുക എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.മറ്റ് സര്‍ക്കാര്‍ സംവിധാന ങ്ങളൊന്നും വ്യാപാരികള്‍ക്ക് യാതൊരു ആനുകൂല്ല്യവും നല്‍കാത്ത സാഹചര്യത്തി ലാണ് സംഘടന തന്നെ ഇത്തരത്തില്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറ ഞ്ഞു.വ്യാപാര മേഖല നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി കെ എ ഹമീദ് അധ്യക്ഷനായിരു്ന്നു. ജില്ലാ വൈസ് പ്രസിഡണ്ട് ബാസിത്ത് മുസ് ലിം, രമേഷ് പൂര്‍ണിമ, സുന്ദരന്‍ കോങ്ങാട്, ഷമീം കരുവള്ളി, മുഫീന ഏനു, മുരളി കല്ലടിക്കോട്, നാസര്‍ തച്ചമ്പാറ എന്നിവര്‍ സംസാരിച്ചു.