മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റി നും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ മെയ് രണ്ടിന് അതിശക്തമായ മഴയ്ക്കും മെയ് മൂന്നിന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മെയ് ആറോടുകൂടി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ അത് ന്യൂനമര്‍ദ്ദമായി ശക്തിപ്രിപിച്ചേ ക്കുമെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.