അലനല്ലൂര്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അലനല്ലൂര്‍ ടൗണിലും, കോട്ടപ്പള്ള ടൗണിലും ശുചീകരണം നടത്തി. പ്ലാസ്റ്റിക്കും, മാലിന്യ വസ്തുക്കളും അഞ്ച് ഗ്രൂപ്പുകള്‍ തിരിച്ചാണ് ശുചീകരിച്ചത്. അലനല്ലൂരില്‍ നടന്ന ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ഹംസ അധ്യക്ഷനായി.ആരോഗ്യ കാര്യ സ്ഥിരംകമ്മിറ്റി ചെയര്‍പഴ്‌സന്‍ എ.ലൈല ഷാജഹാന്‍, പഞ്ചായത്തംഗം എം.കെ ബക്കര്‍, സെക്രട്ടറി ടി.വി ജയന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി ഷംസുദ്ദീന്‍, കെ.വേണുഗോപാല്‍, വ്യാപാരി നേ താക്കളായ സുബൈര്‍ തുര്‍ക്കി, യൂസഫ് ചോലയില്‍, നിയാസ് കൊങ്ങത്ത്, ഷീജ, പി. രതിക, കെ.ടി ഹംസപ്പ, നസീഫ് പാലക്കാഴി എന്നിവര്‍ സംസാരിച്ചു. കോട്ടപ്പള്ളയില്‍ നടന്ന ശുചീകരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു.