മണ്ണാര്‍ക്കാട് : ചന്തപ്പടി തന്‍വീറുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.വലിയ ജുമാ മസ്ജിദ് മഹല്ല് ഖാസി നിസാബുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.മദ്രസ കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത് കൊളമ്പന്‍ അധ്യക്ഷനായി.റഷീദ് കുറുവണ്ണ,ഉസ്മാന് കൊളമ്പന്‍,ഹംസ കുറുവണ്ണ,സമീര്‍ വേളക്കാടന്‍,നീമല്,കെടി ഷഫീക്ക്,പി സി ജാഫര്‍,സദര്‍ ഉസ്താദ് അലി ദാരിമി,ഹംസ മാസ്റ്റര്‍,ബഷീര്‍ മാസ്റ്റര്‍,ബഷീര്‍ ചേങ്ങോടന്‍,അഷ്റഫ് പടിഞ്ഞാറ്റി എന്നിവര്‍ സംബന്ധിച്ചു.മദ്രസ കമ്മിറ്റി സെക്രട്ടറി സലാം കരിമ്പന സ്വാഗതവും ട്രഷറര്‍ സക്കീര്‍ മുല്ലക്കല്‍ നന്ദിയും പറഞ്ഞു.