മണ്ണാര്‍ക്കാട്: നവകേരളം വൃത്തിയുള്ള കേരളം കാമ്പയിന്റെ ഭാഗമായി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് കര്‍മ്മ പദ്ധതി തയ്യാറാക്കി.ആരോഗ്യശുചിത്വ മാപ്പിംഗ്-ക്ലസ്റ്റര്‍ രൂപീ കരണം,ആരോഗ്യ സേനാ അംഗങ്ങളുടെ ഗൃഹസന്ദര്‍ശനം.ലഘു ലേഖ വിതരണം, പൊതുകിണര്‍ ശുദ്ധീകരണം,കൊതുകിന്റെ ഉറവിട നശീകരണം,പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിനും അജൈവ മാലിന്യസംസ്‌കരണത്തിനുമുള്ള സംവിധാനം,സ്ഥാപന ശുചിത്വ സന്ദര്‍ശനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക.
മഴക്കാലപൂര്‍വ്വ ശുചീകരണം,മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആരോഗ്യ സേന അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കി.ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ റെജീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി.വിഇഒ കൃഷ്ണദാസ്, ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്,ബ്ലോക്ക് പഞ്ചായത്ത് റിസേഴ്‌സ്‌പേഴ്‌സന്‍ ടി കൂഞ്ഞീതു മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍,പഞ്ചായത്ത് അംഗം എന്‍ അബൂബക്കര്‍,അസി.സെക്രട്ടറി എ പത്മാ ദേവി,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എ ദീപ,ജെപിഎച്ച്എന്‍ മിനി ചാക്കോ തുടങ്ങിയ വര്‍ സംസാരിച്ചു.