രണ്ടാംവിള നെല്ല് സംഭരണം കൃത്യമാക്കണമെന്ന് പ്രമേയം
പാലക്കാട്: ജില്ലയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നിശ്ചിത അളവില്‍ ഡാമുകളില്‍ വെള്ളം സൂക്ഷിച്ചു വെച്ചിട്ടുള്ളതായും ആവശ്യമെങ്കില്‍ അത് ഉപയോഗ പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ നിര ന്തരം പൊട്ടുന്നത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുകയും കൃത്യമായി പരിഹരിക്കുകയും വേ ണം. അത്തരത്തില്‍ പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്. വെള്ളം തീരെ ലഭ്യമാകാത്ത പ്രദേശങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ടാങ്കറില്‍ വെള്ളം എത്തിക്കാനുള്ള സംവിധാനം ചെയ്യാമെന്നും ജില്ലാ കലക്ടര്‍ അറി യിച്ചു. ജില്ലയില്‍ കുടിവെള്ള വിതരണം തടസപ്പെടുന്നതായി കെ. പ്രേംകുമാര്‍ എം. എല്‍.എ യോഗത്തില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജില്ല കലക്ടര്‍ ഇക്കാര്യം വ്യക്ത മാക്കിയത്.വിയ്യക്കുറിശ്ശി എല്‍.പി. സ്‌കൂളിന് മുന്‍വശത്ത് സീബ്രാ ലൈന്‍ ഇടേണ്ടത് പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് എന്‍.എച്ച്. വിഭാഗം എക്സിക്യൂട്ടീവ് എന്‍ജി നീയര്‍ അറിയിച്ചു.കാരാകുറുശ്ശി അയ്യപ്പന്‍കാവില്‍ ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ജില്ലയിലെ രണ്ടാംവിള നെല്ല് സംഭരണത്തില്‍ കൃത്യത വരുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ വികസന സമിതി യോഗത്തില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എയുടെ പ്രമേയം അവതരിപ്പിച്ചു. പി.പി സുമോദ് എം.എല്‍.എ പ്രമേയത്തെ പിന്താങ്ങി. രണ്ടാംവിള കൊ യ്ത്ത് കഴിഞ്ഞ് നെല്ല് സംഭരണവും തുടര്‍ന്നുളള തുക വിതരണവും സമയബന്ധിത മാക്കണം. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളില്‍ ഇത്തവണ ഒരേസമയത്താണ് കൊയ്ത്തു നടന്നത്. ഇവിടങ്ങളിലേക്ക് നിശ്ചയിച്ച എണ്ണം ജീവനക്കാരെ നിലവിലെ സാഹചര്യത്തില്‍ അപര്യാപ്തമാണെന്നും പ്രമേയത്തില്‍ പറ യുന്നു.പ്രമേയം അംഗീകരിച്ചതായും സര്‍ക്കാരിന് കൈമാറുമെന്നും യോഗത്തില്‍ അധ്യ ക്ഷത വഹിച്ച ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയോ ഗിച്ചി ട്ടുളള വിദഗ്ധ സമിതി അടുത്തമാസം ജില്ല സന്ദര്‍ശിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഒഴലപ്പതി റോഡിലൂടെ ഭാരം കൂടിയ വാഹനങ്ങള്‍ വരുന്നത് കൃത്യമായി പരിശോധി ക്കാനും നടപടികള്‍ സ്വീകരിക്കാനും ജില്ലാ കലക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. നിലവില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും നിരവധി പരാതികള്‍ ഇതുമായി ബന്ധ പ്പെട്ട് വരുന്നതിനാലാണ് പരിശോധന ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി സുരേഷ് ബാബുവാണ് വിഷയം ഉന്നയിച്ചത്.
ജില്ലയില്‍ വടകരപ്പതി, കൊടുമ്പ് പഞ്ചായത്തുകളില്‍ പച്ചത്തേങ്ങ സംഭരണം തുടങ്ങി യതായും ബാക്കിയുള്ള സ്ഥലങ്ങളില്‍ സംഭരണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു. ചുള്ളിയാര്‍, മീങ്കര, മംഗലം ഉള്‍പ്പടെയുള്ള ജില്ലയിലെ ഡാമുകളിലെ ചെളി നീക്കം ചെയ്ത് പ്രദേശത്തുള്ള കര്‍ഷകര്‍ ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിനും കുളങ്ങളിലെ മേല്‍മണ്ണ് കര്‍ഷകര്‍ക്ക് വളമാ യി പ്രയോജനപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പല്ലാവൂര്‍-കുനിശ്ശേരി റോഡ് ഒരാഴ്ചയ്ക്കു ള്ളില്‍ പണി തുടങ്ങുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീ യര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ മാരായ കെ.ഡി പ്രസേനന്‍ പി.പി സുമോദ്, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, എ.ഡി.എം. കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ. ഡി. അമൃതവല്ലി, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.