കരിമ്പുഴ: കരിമ്പുഴ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരി ച്ചു.ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ കടമ്പഴിപ്പുറം ആല ങ്ങാട് ആലമ്പാറ ചെറുപുറത്ത് വീട്ടില്‍ ഹൈദ്രോസിന്റെ മകന്‍ ഫഹദ് (21),കൊല്ലങ്കോട് നെന്‍മേനി എഎല്‍പി സ്‌കൂളിന് സമീപം താമസിക്കുന്ന കറുപ്പസ്വാമിയുടെ മകന്‍ ആദ ര്‍ശ് (21) എന്നിവരാണ് മരിച്ചത്.ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. പുഴയില്‍ തെരുവ് പാറക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വട്ടമ്പലത്ത് നിന്നും എത്തിയ ഫയര്‍ഫോഴ്‌സും കരിമ്പുഴ ട്രോമാകെയര്‍ വളണ്ടിയര്‍ മാരും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരേയും പുറത്തെടുത്തത്.ഉടന്‍ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!