പാലക്കാട് : ജില്ലയില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കൃത്യമായ പരിശോധനകള്‍ നടത്തി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നടപടികള്‍ സ്വീക രിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശിച്ചു. വേനല്‍ചൂട് ഉയരുന്ന സാ ഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ വകുപ്പുകളുടെ നേതൃത്വത്തില്‍ കൃത്യ മായ ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ മഴക്കാലപൂര്‍വ്വ രോഗ പ്രതിരോധം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ വകുപ്പ് മേധാ വികളുടെ യോഗത്തിലായിരുന്നു നിര്‍ദേശം.

ജില്ലയില്‍ എലിപ്പനി, ഡെങ്കി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഏറ്റവും കൂടുതലായി റിപ്പോ ര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും ശക്ത മായ ബോധവത്ക്കരണ പരിപാടികള്‍ നടത്തണം. ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കണം. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കൃഷി ഭവനുകള്‍ മുഖേന കര്‍ഷകരിലേക്ക് ബോധവത്ക്കരണം എത്തിക്കണമെന്നും പകര്‍ച്ച വ്യാധികളുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുടെയും പ്രത്യേക ശ്രദ്ധ അത്യാവശ്യമാ ണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി. റീത്ത, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശെല്‍വരാജ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒയുമായ ഡോ. ഗീതു മരിയ ജോസഫ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.വി. റോഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയ വര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!