മണ്ണാര്‍ക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലയി ലെ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ‘കരുതലും കൈത്താ ങ്ങും’ എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തില്‍ മെയ് അഞ്ച് വരെ പ രാതികള്‍ സമര്‍പ്പിക്കാം.ഇന്ന് മുതല്‍ മെയ് അഞ്ച് വരെ താലൂക്ക്തല അദാലത്ത് സെല്ലു കള്‍ മുഖേന രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പരാതികള്‍ സ്വീകരിക്കും. അ പേക്ഷകരുടെ പേര്, വിലാസം, ഇ-മെയില്‍, മൊബൈല്‍-വാട്‌സ്ആപ്പ് നമ്പര്‍, ജില്ലാ, താ ലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം.പരാതി നല്‍കിയ രസീത് കൈപ്പറ്റണം.ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മൂന്ന്് പരാതികള്‍ വരെ രജിസ്റ്റര്‍ ചെ യ്യാം. പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗക്കാരുടെ പരാതികള്‍ പ്രമോട്ടര്‍മാരുടെ നമ്പര്‍ ഉപ യോഗിച്ചും രജിസ്റ്റര്‍ ചെയ്യാം.പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള 28 വിഷയങ്ങളിലുളള പരാതി കളാണ് പരിഗണിക്കുക. ഓണ്‍ലൈന്‍, അക്ഷയകേന്ദ്രങ്ങള്‍ മുഖേന പരാതികള്‍ നല്‍കാ ന്‍ കഴിയുന്നതല്ല.

അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍

* ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയ്യേറ്റം)

* സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/നിരസിക്കല്‍

* തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍

* പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം

* സാമൂഹ്യ സുരക്ഷ പെന്‍ഷന്‍-കുടിശ്ശിക ലഭിക്കുക

* പെന്‍ഷന്‍ അനുവദിക്കുക

* പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം

* തെരുവ്‌നായ സംരക്ഷണം/ശല്യം

* അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്

* തെരുവുവിളക്കുകള്‍

* അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും

* വയോജന സംരക്ഷണം

* കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി)

* പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും

* റേഷന്‍കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍) (ചികിത്സാ ആവശ്യങ്ങള്‍ക്ക്)

* വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം

* വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍

* വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/സഹായം

* കൃഷിനാശത്തിനുള്ള സഹായങ്ങള്‍

* കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും വിള ഇന്‍ഷുറന്‍സ്

* ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ

* മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ

* ആശുപത്രികളിലെ മരുന്ന് ക്ഷാമം

* ശാരീരിക/ബുദ്ധി/മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍

* വിവിധ ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍

* എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍

* പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍

* വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!