മണ്ണാര്‍ക്കാട്: നഗരസഭയില്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ തൊഴിലെടുത്തതിന്റെ വേതനം നല്‍കിയിട്ടില്ലന്നാണ് ആക്ഷേപം.ഒരു കുടുംബ ത്തിന് ഏകദേശം 35000 രൂപ വരെ ലഭിക്കാനുണ്ട്.ആദ്യം വിഷുവിനും പിന്നീട് പെരുന്നാ ളിനും വേതനം വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനാല്‍ തൊ ഴിലാളികള്‍ പ്രതിസന്ധിയിലാണ്.സംസ്ഥാന സര്‍ക്കാരാണ് വേതനം നല്‍കേണ്ടതെന്നും ലഭ്യമായാല്‍ ഉടന്‍ വിതരണം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സെ ക്ര ട്ടറി പറഞ്ഞു.എന്നാല്‍ നഗരസഭ ജനപ്രതിനിധികള്‍ക്ക് വാക്ക് നല്‍കിയാലെ സമര ത്തില്‍ നിന്നും പിന്‍മാറൂവെന്ന് സമരക്കാര്‍ വ്യക്തമാക്കി.തുടര്‍ന്ന് വികസനകാര്യ സ്ഥി രം സമിതി അധ്യക്ഷന്‍ ബാലകൃഷ്ണന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭ്യമായാ ല്‍ ഉടന്‍ തന്നെ അത് തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടി സ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡ്ന്റും നഗരസഭാ കൗണ്‍സിലറുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മണ്ഡ ലം പ്രസിഡന്റ് ടിജോ പി ജോസ്,പി ഖാലിദ്,ഗുരുവായൂരപ്പന്‍,സി എച്ച് മൊയ്ദൂട്ടി,അനീഷ് വടക്കുംമണ്ണം,പ്രവീണ്‍ തെന്നാരി,അര്‍ജുന്‍ പുളിയത്ത്, ടി സി ജിഷ്ണു,ടി സി വിഷ്ണു,അജു തെന്നാരി,ടി ശ്രീജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!