അലനല്ലൂര്‍ : സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന കോട്ടോപ്പാടം ഈസ്റ്റ് എ.എല്‍.പി.സ്‌കൂള്‍ അധ്യാപിക വി.എം.പ്രിയയ്ക്ക് റൈസിംഗ് ഫോര്‍ത്ത് അലനല്ലൂര്‍ അധ്യാപക കൂട്ടായ്മ യാത്രയപ്പ് നല്‍കി.പ്രധാന അധ്യാപകന്‍ യൂസഫ് പുല്ലിക്കുന്നന്‍ അധ്യക്ഷത വഹിച്ചു മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ അധ്യാപക പരിശീലക ദില്‍ഷാന ബഷീര്‍ ഇംഗ്ലീഷ് ട്രൈ ഔട്ട് ക്ലാസെടുത്തു. ബി.ആര്‍. സി. പരിശീലകന്‍ പി.എസ്. ഷാജി,ഹെഡ് മാസ്റ്റര്‍മാരായ എം.ചന്ദ്രിക, കെ.എ. സുദര്‍ശന കുമാര്‍ , എസ്.ആര്‍. ഹബീബുള്ള , സി.ടി.മുരളീധരന്‍ ,ടി.പി. സഷീര്‍, ശ്രീരഞ്ജിനി ,എ.സുധീഷ് ,കെ.ജയ മണികണ്ഠകുമാര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!